സോഷ്യല്‍ മീഡിയ ഏറ്റെടുത്തു; മണിക്കൂറുകള്‍ക്കുള്ളില്‍ ഒഴിവുദിവസത്തെ കളിയുടെ നികുതിയിളവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു

ഒഴിവുദിവസത്തെ കളിയുടെ നികുതിയിളവിനു വേണ്ടിയുള്ള തന്റെ അപേക്ഷ സെക്രട്ടേറിയേറ്റില്‍ എത്തിയിട്ട് ദിവസങ്ങളായെന്നും എന്നാല്‍ തീരുമാനമുണ്ടാകാതെ അതിപ്പോഴും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിരുന്നു.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു; മണിക്കൂറുകള്‍ക്കുള്ളില്‍ ഒഴിവുദിവസത്തെ കളിയുടെ നികുതിയിളവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു

ഒഴിവുദിവസത്തെ കളിയുടെ നികുതിയിളവിനു വേണ്ടിയുള്ള അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ വൈകുന്നു എന്ന് കാട്ടി കഴിഞ്ഞ ദിവസം സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ മഖ്യമന്ത്രിക്കുവേണ്ടി എഴുതിയ തുറന്ന കത്ത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മണിക്കൂറുകള്‍ക്കുള്ളില്‍ സിനിമയുടെ നികുതിയിളവിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തു.

കഴിഞ്ഞ ദിവസമാണ് നികുതിയിളവിന്റെ കാര്യം ചൂണ്ടിക്കാണിച്ച് സനല്‍കുമാര്‍ മുഖ്യമന്ത്രിക്ക് ഫേസ്ബുക്കിലൂടെ തുറന്ന കത്ത് എഴുതിയത്. ഒഴിവുദിവസത്തെ കളിയുടെ നികുതിയിളവിനു വേണ്ടിയുള്ള തന്റെ അപേക്ഷ സെക്രട്ടേറിയേറ്റില്‍ എത്തിയിട്ട് ദിവസങ്ങളായെന്നും എന്നാല്‍ തീരുമാനമുണ്ടാകാതെ അതിപ്പോഴും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിരുന്നു. ഇന്നോ നാളേയോ തീരുമാനമുണ്ടായില്ലെങ്കില്‍ പിന്നെ ആ തീരുമാനം കൊണ്ട് യാതൊരു ഫലവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഫയലുകളില്‍ തീരുമാനമെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വെറും ആഹ്വാനമായിരുന്നോ എന്നും സനല്‍കുമാര്‍ ചോദിച്ചു.

സനല്‍കുമാറിന്റെ കത്ത് അോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പിന്തുണയുമായി രംഗത്തെത്തി. മന്ത്രി കെ.ടി.ജലീല്‍ നേരിട്ട് വിളിച്ച് നാളെ ഉച്ചയ്ക്കു മുന്‍പ് ഓര്‍ഡര്‍ കിട്ടുമെന്നും ഓഫീസില്‍ വന്ന് വാങ്ങിക്കോളാന്‍ അറിയിച്ചതായും സനല്‍കുമാര്‍ ശശിധരന്‍ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Read More >>