ഫേസ്‌ബുക്കില്‍ കോപ്പി-പേസ്റ്റ് ചെയ്തു വിഡ്ഢികളായവരിൽ നിങ്ങളുമുണ്ടോ?

ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കും മുമ്പേ, കബളിക്കപ്പെടുകയാണോ എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും.

ഫേസ്‌ബുക്കില്‍ കോപ്പി-പേസ്റ്റ് ചെയ്തു വിഡ്ഢികളായവരിൽ നിങ്ങളുമുണ്ടോ?

"നിങ്ങളുടെ എല്ലാ എഫ്.ബി പോസ്റ്റുകളും നാളെ മുതൽ പരസ്യമാവുകയാണ്. മുൻപ് ഡിലീറ്റ് ചെയ്യപ്പെട്ട ഫോട്ടോകൾ പോലും ഇത്തരത്തിൽ പരസ്യമാകും. ഒരു കോപ്പി പേസ്റ്റിലൂടെ ഈ പ്രശ്നവും നിങ്ങൾക്ക് ലളിതമായി പരിഹരിക്കാം..."

ഇങ്ങനെ ആരംഭിക്കുന്ന സന്ദേശം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കിൽ നിങ്ങളുടെ സുഹൃത്തുക്കളുടെയോ, ചിലപ്പോൾ നിങ്ങളുടെ തന്നെ ടൈംലൈനിലൊ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകാം. എങ്കിൽ ലളിതമായി പറയാം, ചില എഫ്.ബി തന്ത്രശാലികൾ വളരെ എളുപ്പത്തിൽ നിങ്ങളെയും പറ്റിച്ചിരിക്കുന്നു.


നാളെ മുതൽ പരസ്യമാകും എന്നു പറയപ്പെടുന്ന എഫ്.ബി പോസ്റ്റുകളുടെയും ചിത്രങ്ങളുടെയും സ്വകാര്യത ദിവസങ്ങൾ കഴിഞ്ഞിട്ടും ഹനിക്കപ്പെട്ടതായി അറിവില്ല. നാളെ... നാളെ എന്ന പേടിയിൽ പ്രസ്തുത പോസറ്റ് അധികമാളുകളാൽ ഷെയർ ചെയ്യപ്പെട്ടു കൊണ്ടെയിരിക്കുന്നു. പോസ്റ്റിന്റെ സത്യസന്ധത മനസ്സിലാക്കാൻ ഇക്കാര്യം മാത്രം ശ്രദ്ധിച്ചാൽ മതിയാകും.


ഫേസ്ബുക്ക് ജനകീയമായതോടു കൂടി അതിനു പിന്നിലെ ബിസിനസ്സ് തല്പരരുടെ എണ്ണത്തിലും വൻ വർദ്ധനവാണുണ്ടായിരിക്കുന്നത്. സ്പോൺസേർഡ് എന്ന തലക്കെട്ടിൽ എഫ്.ബി പേജിന്റെ വലതു വശത്തായി പ്രത്യക്ഷപ്പെടുന്ന വാണിജ്യ പരസ്യങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നത് തന്നെ ഇതിനു തെളിവാണ്. അധികമാളുകൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന പേജുകളും പോസ്റ്റുകളും എഫ്.ബി ബിസിനസ്സ് സാമ്രാജ്യത്തിലെ ഇടത്തരം കണ്ണികളാണ്.

ഫേസ്ബുക്ക് ഉപയോഗക്താക്കളെ ആകർഷിക്കും വിധം തങ്ങളുടെ പോസ്റ്റുകളിൽ " സ്ട്രൈക്കിംഗ് പോയിന്റ്സ്" നൽകാൻ അവർ ശ്രമിക്കുന്നു. പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്ന പതിവ് തന്ത്രത്തിൽ നിന്നും വ്യത്യസ്തമായി അവയെ കൂടുതൽ ആളുകളിൽ എത്തിക്കുവാനുള്ള പുതിയ തന്ത്രമാണ് ഈ കോപ്പി - പേസ്റ്റ് പോസ്റ്റും.

കോപ്പി - പേസ്റ്റ് ചെയ്യപ്പെടുന്നവയിൽ നിന്നും ലഭ്യമായ ആദായം കോപ്പിറൈറ്റ് ആക്റ്റ് പ്രകാരം പ്രസ്തുത പോസറ്റ് ആദ്യം അപ്ലോഡ് ചെയ്ത വ്യക്തിക്കോ, എഫ്.ബി പേജിനോ അവകാശപ്പെട്ടതാണ്.

ഒരു എഫ്.ബി അക്കൗണ്ട് ആരംഭിക്കുമ്പോൾ, നമ്മൾ നൽകുന്ന മെയിലിലോ, ഫോൺ നമ്പറിലോ ഔദ്യോഗികമായ അറിയിപ്പ് നൽകി, യൂസറിന്റെ അനുവാദം തേടിയല്ലാതെ Terms and Conditions ൽ സമ്മതിച്ചു നൽകിയിട്ടുള്ള സ്വകാര്യതയിൽ മാറ്റം വരുത്തുവാൻ ഫേസ് ബുക്ക് ലൈസൻസ് മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ല. നീണ്ട പേജിനൊടുവിൽ I agree എന്നു ക്ലിക്ക് ചെയ്തു നൽകിയ സമ്മതപത്രത്തിൽ തന്നെ യൂസറിന്റെ സകല വിവരങ്ങളുടെയും ഉടമസ്ഥാവകാശം ഫേസ്ബുക്കിനു നിലവിൽ ലഭിച്ചിട്ടുണ്ട് എന്നുള്ളതാണ് സത്യം. കൂടാതെ ഓരോ ആപ്പും ഓപ്പൺ ചെയ്യുമ്പോൾ നമ്മൾ നൽകുന്ന അനുവാദം വേറെയുമുണ്ട്.

ഇന്റർനെറ്റ് ബിസിനസ്സ് ചെയ്യുന്നവർ അത് ചെയ്യട്ടെ .പക്ഷെ അത് മറ്റുള്ളവരുടെ അജ്ഞതയെ ചൂഷണം ചെയ്തും, ഉപബോധമനസ്സിൽ ഭീതി വിതച്ചിട്ടും ആകുന്നത് അഭലക്ഷണനീയമല്ല എന്നു മാത്രം. ഇനി ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കും മുമ്പേ, കബളിക്കപ്പെടുകയാണോ എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും.Read More >>