ഫേസ്ബുക്കിന്റെ ലൈവ് സ്ട്രീമിംഗിന്‍റെ ഇടയില്‍ വീണ്ടും കൊലപാതകം

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്, ഫ്രാന്‍‌സില്‍ ഫേസ്ബുക്ക് ലൈവ്സ്ട്രീമിംഗിന്‍റെ ഇടയില്‍ 2 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ്, ചിക്കാഗോയിലെ ഈ കൊലപാതകവും.

ഫേസ്ബുക്കിന്റെ ലൈവ് സ്ട്രീമിംഗിന്‍റെ ഇടയില്‍ വീണ്ടും കൊലപാതകം

ഫേസ്ബുക്കിന്റെ ലൈവ് സ്ട്രീമിംഗ് ഒരു ഇര കൂടി. അമേരിക്കയിലെ ചിക്കാഗോയില്‍ നിന്നുള്ള 28കാരനായ പെര്‍ക്കിന്‍സണിന്റെ ജീവിതമാണ് ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗിന്റെ ഇടയില്‍ പൊലിഞ്ഞത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്, ഫ്രാന്‍‌സില്‍ ഫേസ്ബുക്ക് ലൈവ്സ്ട്രീമിംഗിന്‍റെ ഇടയില്‍ 2 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ്, ചിക്കാഗോയിലെ ഈ കൊലപാതകവും.

ഒരു ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു പെര്‍ക്കിന്‍സണ്‍. അതുകൊണ്ട് തന്നെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടി പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. കുറച്ചുവര്‍ഷങ്ങളായി മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി നോക്കുന്ന തന്റെ മകന്‍ ഇപ്പോള്‍ ഗുണ്ടാസംഘത്തിന്റെ ഭാഗമല്ലെന്നും, ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന പെര്‍ക്കിന്‍സ് മറ്റ് പ്രശ്‌നങ്ങളിലൊന്നും ഇടപെടാറില്ലെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.


യുവാവിന്റെ കഴുത്തിനും തലയ്ക്കുമാണ് വെടിയേറ്റത്. സംഭവം നടന്നയുടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സെല്‍ഫി ക്യാമറയില്‍ വീഡിയോയ്ക്ക് പോസ് ചെയ്യുമ്പോള്‍ പശ്ചാത്തലത്തില്‍ നിന്ന് വെടിയൊച്ചകളും തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ താഴേക്കു പതിക്കുന്ന  വീഡിയോയും ഫേസ്ബുക്ക് ലൈവ് സ്ട്രീമിങ്ങില്‍ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടിരുന്നു. ഫേസ്ബുക്കിലെ പെര്‍ക്കിന്‍സിന്റെ വീഡിയോ ഇതിനകം തന്നെ അഞ്ച് ലക്ഷത്തിലധികം പേര്‍ കാണുകയും,. 18,730 പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന്നു ഇതുവരെ ലഭിച്ചിട്ടില്ല.. .

Read More >>