സൂക്കര്‍ബര്‍ഗിന് പുറത്തേക്കുള്ള വാതില്‍ തുറന്നു കൊടുത്ത് ഫേസ്ബുക്ക്

ഭാവി മുന്നിട്ട് കണ്ടു ഫേസ്ബുക്കിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ മാറ്റം കൊണ്ട് വരാന്‍ ഒരുങ്ങി ഫേസ്ബുക്ക് ബോര്‍ഡ്‌.

സൂക്കര്‍ബര്‍ഗിന് പുറത്തേക്കുള്ള വാതില്‍ തുറന്നു കൊടുത്ത് ഫേസ്ബുക്ക്

ഭാവി മുന്നിട്ട് കണ്ടു ഫേസ്ബുക്കിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ മാറ്റം കൊണ്ട് വരാന്‍ ഒരുങ്ങി ഫേസ്ബുക്ക് ബോര്‍ഡ്‌.

ഫേസ്ബുക്കിന്റെ സ്ഥാപകനും ഇപ്പോഴത്തെ സിഇഓയുമായ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് ഭാവിയില്‍ എപ്പോഴെങ്കിലും  ഫേസ്ബുക്ക് വിട്ടു പോവുകയാണെങ്കില്‍, അദ്ദേഹത്തിന് കമ്പനിയില്‍ ഉള്ള അധികാരങ്ങള്‍ക്ക് അതിര്‍ വരമ്പുകള്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് ബോര്‍ഡ്. ഇതിന്റെ ഭാഗമായി ഇങ്ങനെ ഒരു അവസ്ഥയുണ്ടാവുകയാണെങ്കില്‍ സൂക്കര്‍ബര്‍ഗിന്റെ ഭൂരിപക്ഷ വോട്ടിംഗ് അധികാരം എടുത്ത് മാറ്റാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്യും.


യുഎസ് സെക്യൂരിറ്റി ആന്‍ഡ്‌ എക്സ്ചേഞ്ച് കമ്മിഷനുമായി ഫേസ്ബുക്ക് ബോര്‍ഡ് നടത്തിയ ചര്‍ച്ചകളില്‍, തങ്ങള്‍ ഫേസ്ബുക്ക് നിക്ഷേപകരോട് സൂക്കര്‍ബര്‍ഗിന്റെ ക്ലാസ് ബി ഷെയറുകള്‍ ക്ലാസ് എയാക്കി മാറ്റുന്നതിനുള്ള പ്രമേയത്തിന് പിന്തുണനല്‍കാന്‍ ആവശ്യപ്പെടുമെന്ന് ബോര്‍ഡ് പറഞ്ഞു. ഇത് സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ ജൂണ്‍ 20ന് ചേരുന്ന ഫേസ്ബുക്കിന്റെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങില്‍ ഉണ്ടായേക്കും.

ഇന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം, സൂക്കര്‍ബര്‍ഗിന് നാല് മില്ല്യന്‍ ക്ലാസ് എഷെയറുകളും 419 മില്ല്യന്‍ ക്ലാസ് ബി ഷെയറുകളുമാണ് ഉള്ളത്. ഇത് പ്രകാരം 53.8 ശതമാനമാണ് അദ്ദേഹത്തിന്‍റെ മുഴുവന്‍ വോട്ടിംഗ് അധികാരം.

"ഉടമസ്ഥന്‍ നയിക്കുന്ന കമ്പനി എന്ന പേര് മാറ്റി കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് പോകുന്ന കമ്പനി എന്ന പേര് നേടുകയാണ്‌ പുതിയ പരിഷ്കാരണങ്ങളിലൂടെ ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത് എന്ന് ബോര്‍ഡ് പറഞ്ഞു.

ഇപ്പോള്‍ നിലനില്‍ക്കുന്ന ചട്ടങ്ങള്‍ പ്രകാരം, ഒരു നാള്‍ സൂക്കര്‍ബര്‍ഗ് കമ്പനി വിട്ടു പോയാലും അദ്ദേഹത്തിനന് ക്ലാസ് ബി ഷെയറുകള്‍ കൈവശം വയ്ക്കാനും ഭൂരിപക്ഷ വോട്ടിങ്ങിനുമുള്ള അധികാരമുണ്ട്. തന്‍റെ മരണശേഷം പിന്‍ഗാമികള്‍ക്ക് ഈ അവകാശങ്ങള്‍ പകര്‍ന്നു നല്‍കാനും ഇപ്പോഴത്തെ നിയമങ്ങള്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്‍കുന്നു.