തങ്ങള്‍ക്ക് ക്വാട്ടയായി ലഭിക്കുന്ന മദ്യം പുറത്തു വില്‍ക്കുന്ന വിമുക്തഭടന്‍മാര്‍ക്ക് മുന്നറിയിപ്പുമായി എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്

വിമുക്തഭടന്മാരില്‍ ചിലര്‍ സര്‍വീസ് ക്വാട്ടയായി കിട്ടുന്ന മദ്യം കച്ചവടം ചെയ്യുന്നത് നിര്‍ത്തിക്കുമോ ന്നൊയിരുന്നു വിദ്യാര്‍ത്ഥിനിയായ ഐശ്വര്യയുടെ ചോദ്യം. ഇരുപത്തിനാല് മണിക്കൂറും നാട്ടിന്‍പുറങ്ങളില്‍ മദ്യം ലഭ്യമാക്കുന്ന ഈ നടപടി തെറ്റല്ലേ ന്നെ കുട്ടിയുടെ ചോദ്യത്തിന് കൈയടിയോടെയാണ് കമ്മീഷണര്‍ മറുപടിപയാന്‍ എഴുന്നേറ്റത്.

തങ്ങള്‍ക്ക് ക്വാട്ടയായി ലഭിക്കുന്ന മദ്യം പുറത്തു വില്‍ക്കുന്ന വിമുക്തഭടന്‍മാര്‍ക്ക് മുന്നറിയിപ്പുമായി എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്

തങ്ങള്‍ക്ക് ക്വാട്ടയായി ലഭിക്കുന്ന മദ്യം പുറത്തു വില്‍ക്കുന്ന വിമുക്തഭടന്‍മാര്‍ക്ക് മുന്നറിയിപ്പുമായി എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്. ഹരിപ്പാട് അമൃതവിദ്യാലയത്തിലെ കുട്ടികളുമായുള്ള സംവാദത്തിലാണ് എക്സൈസ് കമ്മിഷണര്‍ നിലപാട് വ്യക്തമാക്കിയത്. തങ്ങള്‍ക്ക് കിട്ടുന്ന ക്വാട്ട പുറത്തു വില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരക്കാരുടെ കണക്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍മദ്ദശം നലകിയിട്ടുണ്ടെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.


വിമുക്തഭടന്മാരില്‍ ചിലര്‍ സര്‍വീസ് ക്വാട്ടയായി കിട്ടുന്ന മദ്യം കച്ചവടം ചെയ്യുന്നത് നിര്‍ത്തിക്കുമോ ന്നൊയിരുന്നു വിദ്യാര്‍ത്ഥിനിയായ ഐശ്വര്യയുടെ ചോദ്യം. ഇരുപത്തിനാല് മണിക്കൂറും നാട്ടിന്‍പുറങ്ങളില്‍ മദ്യം ലഭ്യമാക്കുന്ന ഈ നടപടി തെറ്റല്ലേ എന്ന കുട്ടിയുടെ ചോദ്യത്തിന് കൈയടിയോടെയാണ് കമ്മീഷണര്‍ മറുപടിപയാന്‍ എഴുന്നേറ്റത്. തൃശ്ശൂര്‍ പൂരത്തിന് കുടമാറ്റം നടക്കുമ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ നടക്കുന്നത് കുപ്പിമാറ്റമാണ്. തങ്ങള്‍ക്ക് കിട്ടുന്ന കുപ്പികള്‍ കൂട്ടത്തോടെ വില്‍ക്കുന്നു. ഇത് തെറ്റായ നടപടിയാണ്- കമ്മീഷണര്‍ പറഞ്ഞു

രാജ്യം കാക്കാന്‍ ഇരുപതും ഇരുപ്പത്തിയഞ്ചും വര്‍ഷം ജോലിചെയ്യുന്ന പട്ടാളക്കാര്‍ക്ക് കൊടുത്തോട്ടെ. അവര്‍ കഴിക്കട്ടെ. പക്ഷേ, അത് വില്‍ക്കാന്‍ പാടില്ല. ഇത്തരം കച്ചവടക്കാര്‍ ധാരാളമുണ്ട്. അവരുടെ കണക്കെടുക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്. സര്‍വീസ് ക്വാട്ടയിലെ മദ്യം വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണ്. വ്യക്തമായ തെളിവോടെ എക്സൈസ് ഉദ്യോഗസ്ഥരെയോ തന്നെയോ വിവരം അറിയിച്ചാല്‍ കുപ്പിമാറ്റക്കാരെ കൈയോടെ പിടികൂടുമെന്നും ഋഷിരാജ് സിങ് ഉറപ്പു നല്‍കി.

Read More >>