മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനുള്ള അധികാരം എക്‌സൈസ് വകുപ്പിന് ലഭിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഋഷിരാജ് സിംഗ്

കഴിഞ്ഞ പത്ത് ദിവസത്തെ എക്‌സൈസ് റെയ്ഡിന്റെ കണക്കും അദ്ദേഹം വ്യക്തമാക്കി. 5,000 റെയ്ഡ് നടത്തി 1000 അബ്കാരി കേസുകള്‍ പിടികൂടുകയും 929 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 1080 കേസുകള്‍ പിടികൂടി. 97 നാര്‍കോട്ടിക് കേസുകളിലായി 120 പേരെ പിടികൂടി. 33 കിലോ കഞ്ചാവും 1000 ലിറ്റര്‍ സ്പിരിറ്റും പിടിച്ചു. 1800 ലിറ്റര്‍ ചാരായവും 1850 ലിറ്റര്‍ വിദേശമദ്യവും 500 ലിറ്റര്‍ കള്ളും 2300 ലിറ്റര്‍ അരിഷ്ടവും 400 ലിറ്റര്‍ വാഷും ഇക്കാലയളവില്‍ പിടിച്ചെടുത്തതായി എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനുള്ള അധികാരം എക്‌സൈസ് വകുപ്പിന് ലഭിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഋഷിരാജ് സിംഗ്

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനുള്ള അധികാരം എക്‌സൈസ് വകുപ്പിന് ലഭിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ എക്‌സൈസ് വകുപ്പിന് നിലവില്‍ അധികാരമില്ല. ഒരുകിലോഗ്രാമില്‍ താഴെ കഞ്ചാവ്  പിടികൂടിയാല്‍ സ്റ്റേഷൻ ജാമ്യം നല്‍കണമെന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിഹാരമുണ്ടാക്കാനും കുടുതല്‍ അധികാരങ്ങള്‍ക്കുമായി നിയമ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നാണ് എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുള്ളത്.


എക്സൈസ് കമ്മീഷണറായി ചുമതലേറ്റ ശേഷം പാലക്കാടെത്തിയ ഋഷിരാജ് സിംഗ് ഉദ്യോഗസ്ഥരും പൊതുജനങ്ങളുമായുള്ള സംവാദത്തിനിടെയാണ് പ്രഖ്യാപനം നടത്തിയത്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള കഞ്ചാവും ലഹരിവസ്തുക്കളും എത്തുന്നത് തടയാന്‍ അവിടുത്തെ പോലീസുമായി ആശയവിനിമയം നടത്തിയകാര്യവും ഋഷിരാജ് സിംഗ് സൂചിപ്പിച്ചു.

സംസ്ഥാനത്തെ അഞ്ച് പ്രധാന എക്സൈസ് ചെക്പോസ്റ്റുകളില്‍ സ്‌കാനര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാളയാര്‍, അമരവിള, മഞ്ചേശ്വരം, മുത്തങ്ങ, ആര്യങ്കാവ് ചെക്പോസ്റ്റുകളിലാണ് സ്‌കാനര്‍ സ്ഥാപിക്കുക. സ്‌കാനര്‍ സ്ഥാപിക്കുന്നതിന് മുമ്പ് മുംബൈ പോര്‍ട്ട് ട്രസ്റ്റിലെ സ്‌കാനര്‍ നേരിട്ട് പഠിച്ച് ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അട്ടപ്പാടി സന്ദര്‍ശിച്ച് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുമെന്നും അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ള ലഹരിവിരുദ്ധ സിനിമകള്‍ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലാ ആസ്ഥാനത്തെയും ഒരു സ്‌കൂളില്‍ നേരിട്ട് ലഹരിവിരുദ്ധ ക്ലാസ് നയിക്കുമെന്നും എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ബോധവത്കരണ ക്ലാസുകള്‍ നടത്തുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

കഴിഞ്ഞ പത്ത് ദിവസത്തെ എക്‌സൈസ് റെയ്ഡിന്റെ കണക്കും അദ്ദേഹം വ്യക്തമാക്കി. 5,000 റെയ്ഡ് നടത്തി 1000 അബ്കാരി കേസുകള്‍ പിടികൂടുകയും 929 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 1080 കേസുകള്‍ പിടികൂടി. 97 നാര്‍കോട്ടിക് കേസുകളിലായി 120 പേരെ പിടികൂടി. 33 കിലോ കഞ്ചാവും 1000 ലിറ്റര്‍ സ്പിരിറ്റും പിടിച്ചു. 1800 ലിറ്റര്‍ ചാരായവും 1850 ലിറ്റര്‍ വിദേശമദ്യവും 500 ലിറ്റര്‍ കള്ളും 2300 ലിറ്റര്‍ അരിഷ്ടവും 400 ലിറ്റര്‍ വാഷും ഇക്കാലയളവില്‍ പിടിച്ചെടുത്തതായി എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.