ലഹരി കടത്തിനെക്കുറിച്ച് വിവരം തരുന്നവര്‍ക്ക് അഞ്ചു ശതമാനം കമ്മിഷന്‍ നല്‍കുമെന്ന് എക്സ്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്

വിവരം തരുന്നത് എക്‌സൈസ് ഓഫീസറായാലും നാട്ടുകാരായാലും കമ്മിഷന്‍ തുക നല്‍കുമെന്നും പുതിയ നിര്‍ദേശത്തോട് എക്‌സൈസ് മന്ത്രിയും അനുകൂലമായാണ് പ്രതികരിച്ചതെന്നും ഋഷിരാജ് സിങ് പറഞ്ഞു.

ലഹരി കടത്തിനെക്കുറിച്ച് വിവരം തരുന്നവര്‍ക്ക് അഞ്ചു ശതമാനം കമ്മിഷന്‍ നല്‍കുമെന്ന് എക്സ്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്

സംസ്ഥാനത്ത് ലഹരി കടത്തിനെക്കുറിച്ച് വിവരം തരുന്നവര്‍ക്ക് അഞ്ചു ശതമാനം കമ്മിഷന്‍ നല്‍കുമെന്ന് എക്സ്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അറിയിച്ചു. ലഹരി കടത്തുകാരെക്കുറിച്ച് വിവരം തരുന്നവര്‍ക്ക് പിടിക്കപ്പെടുന്ന ലഹരിമരുന്നിന്റെ വിലയുടെ അഞ്ചുശതമാനം സമ്മാനമായി നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

വിവരം തരുന്നത് എക്‌സൈസ് ഓഫീസറായാലും നാട്ടുകാരായാലും കമ്മിഷന്‍ തുക നല്‍കുമെന്നും പുതിയ നിര്‍ദേശത്തോട് എക്‌സൈസ് മന്ത്രിയും അനുകൂലമായാണ് പ്രതികരിച്ചതെന്നും ഋഷിരാജ് സിങ് പറഞ്ഞു. കേരളത്തില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ജനങ്ങള്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍, വിവരങ്ങള്‍ കൈമാറാന്‍ ആരും തയ്യാറാകുന്നില്ല. ഇതിനൊരു മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.


ലഹരിമരുന്നിന്റെ അനധികൃത വില്‍പ്പനയെക്കുറിച്ച് വിവരം തരുന്നവര്‍ക്ക് 20 ശതമാനംവരെ കമ്മിഷന്‍ നല്‍കാന്‍ നിയമത്തില്‍തന്നെ വ്യവസ്ഥയുണ്ടെന്നും വിവരം തരുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്ന രീതി കസ്റ്റംസിലൊക്കെ വളരെ മുന്‍പെ തന്നെയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

നേരത്തെ ഋഷിരാജ് സിങ് കെഎസ്ഇബിയില്‍ ചീഫ് വിജിലന്‍സ് ഓഫീസറായിരുന്നപ്പോള്‍ വൈദ്യുതി മോഷണത്തെക്കുറിച്ചു വിവരം തരുന്നവര്‍ക്ക് അഞ്ചു ശതമാനം കമ്മിഷന്‍ നല്‍കിയിരുന്നു. വൈദ്യുതി മോഷണം ഒരു പരിധിവരെക്കുറയ്ക്കാന്‍ അദ്ദേഹത്തിനെക്കൊണ്ട് കഴിഞ്ഞിരുന്നു.