ബ്രിട്ടനോട് ഉടന്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ യൂണിയൻ ഭരണഘടനയുടെ 50–ാം വകുപ്പു പ്രകാരം ഒരു രാജ്യം വിട്ടുപോകുമ്പോഴുള്ള നടപടിക്രമങ്ങൾക്കു രണ്ടു വർഷമെടുക്കും.

ബ്രിട്ടനോട് ഉടന്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ

ബ്രസൽസ്:എത്രയും പെട്ടെന്നുയൂണിയന്‍ വിട്ടുപോകാനുള്ള നടപടികളാരംഭിക്കണമെന്നു ബ്രിട്ടനോട് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ബ്രിട്ടന്‍ യൂണിയന്‍ വിട്ടു പോകുമ്പോള്‍ ഉണ്ടാവുന്ന  രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക തളർച്ചയും മറികടക്കാൻ ഉടൻ വേണ്ടതു ചെയ്യണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

‘ബ്രിട്ടന്റെ തീരുമാനംമൂലമുണ്ടായ ആശയക്കുഴപ്പങ്ങൾ നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. എത്രയും പെട്ടെന്നു വിട്ടുപോകാനുള്ള നടപടിയുണ്ടാകണം’ – ബെർലിനിൽ യോഗം ചേർന്ന ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, ബെൽജിയം, ലക്സംബർഗ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു.


യൂറോപ്യൻ യൂണിയൻ ഭരണഘടനയുടെ 50–ാം വകുപ്പു പ്രകാരം ഒരു രാജ്യം വിട്ടുപോകുമ്പോഴുള്ള നടപടിക്രമങ്ങൾക്കു രണ്ടു വർഷമെടുക്കും. ഇതു വേഗത്തിലാക്കുകയാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം.

ബ്രിട്ടൻ പുറത്തുപോകുന്നതോടെ യൂറോപ്യൻ യൂണിയൻ ഇംഗ്ലിഷ് ഭാഷയെയും ഉപേക്ഷിച്ചേക്കും. യൂണിയനിലെ 27 രാജ്യങ്ങളിലും ഇംഗ്ലിഷ് പ്രഥമഭാഷയല്ല. എന്നാൽ, യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങൾക്ക് ഇംഗ്ലിഷിനോടാണു പ്രിയം. യൂണിയനിൽ 24 ഔദ്യോഗിക ഭാഷകളുണ്ടെങ്കിലും ഉദ്യോഗസ്ഥരും യൂറോപ്യൻ കമ്മിഷനുമെല്ലാം ഉപയോഗിക്കുന്ന പ്രധാന പൊതുഭാഷ ഇംഗ്ലിഷാണ്.

ഫ്രഞ്ചും ജർമനുമാണു മറ്റു രണ്ടു ഭാഷകൾ. എന്നാൽ, ബ്രിട്ടൻ പോകുന്നതോടെ ഇംഗ്ലിഷ് യൂറോപ്യൻ യൂണിയൻ നിരോധിക്കാനുള്ള സാധ്യതയാണ് ഉരുത്തിരിയുന്നത്. ഇംഗ്ലിഷിന്റെ മേധാവിത്വം അവസാനിപ്പിക്കണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു കഴിഞ്ഞു.

Read More >>