കേരളത്തിന്റെ കായിക ലോകത്ത് പ്രഗത്ഭനായിരുന്നു മുഹമ്മദ് അലി; അലിയെ കേരളത്തിന്റെ സ്വന്തമാക്കി മന്ത്രി ഇ പി ജയരാജന്‍

അനുശോചിച്ച് അബദ്ധത്തില്‍ ചാടി; ഇ.പി.ജയരാജനെതിരെ ട്രോള്‍ പ്രളയം

കേരളത്തിന്റെ കായിക ലോകത്ത് പ്രഗത്ഭനായിരുന്നു മുഹമ്മദ് അലി; അലിയെ കേരളത്തിന്റെ സ്വന്തമാക്കി മന്ത്രി ഇ പി ജയരാജന്‍തിരുവനന്തപുരം: അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ കേരളത്തിന്റെ കായികതാരമാക്കി മാറ്റി കായിക മന്ത്രി ഇപി ജയരാജന്‍.

അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചിച്ച കായികമന്ത്രി ഇപി ജയരാജന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. മുഹമ്മദലി മരിച്ച വാര്‍ത്ത വന്നയുടന്‍ സംസ്ഥാനത്തിന്റെ കായിക മന്ത്രിയെന്ന നിലയില്‍ പ്രതികരണമറിയാന്‍ വേണ്ടിയാണ് മനോരമ വാര്‍ത്ത ചാനല്‍ ജയരാജനെ ഫോണില്‍ ബന്ധപ്പെട്ടത്.

Read More >>