മുഹമ്മദ് അലിക്ക് 'മെഡല്‍ വാങ്ങി' കൊടുത്ത സംഭവം; വിശദീകരണവുമായി ഇപി ജയരാജന്‍

"നമ്മുടെ മുഹമ്മദ് അലി അമേരിക്കയില്‍ വച്ച് മരിച്ചു. കുറേക്കാലമായി ചികിത്സയിലായിരുന്നു. ഒരുപാട് സ്വര്‍ണമെഡല്‍ നേടിയിട്ടുള്ള ആളായിരുന്നു"

മുഹമ്മദ് അലിക്ക്

കണ്ണൂര്‍: അമേരിക്കന്‍ ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണത്തില്‍ അനുശോചിച്ച് മനോരമ ചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ അലിയെ മലയാളിയായി ചിത്രീകരിച്ചു മെഡല്‍ വാങ്ങി കൊടുത്ത സംഭവത്തില്‍  വിശദീകരണവുമായി കായിക മന്ത്രി ഇപി ജയരാജന്‍രംഗത്ത്.

താന്‍ യാത്രയിലായിരുന്ന അവസരത്തിലാണ് ചാനലില്‍ നിന്നും ഫോണ്‍ വന്നതെന്നും അപ്പോള്‍ ഉണ്ടായ  തെറ്റിദ്ധാരണയില്‍ നിന്നാണ് പിശക് സംഭവിച്ചതെന്നും മന്ത്രി വിശദീകരിക്കുന്നു. വാര്‍ത്തയെകുറിച്ച് കൂടുതല്‍ അറിയാതെയാണ് താന്‍ പ്രതികരിച്ചത് എന്നും അദ്ദേഹം കുറ്റസമ്മതം നടത്തുന്നു.


"നമ്മുടെ മുഹമ്മദ് അലി അമേരിക്കയില്‍ വച്ച് മരിച്ചു. കുറേക്കാലമായി ചികിത്സയിലായിരുന്നു. ഒരുപാട് സ്വര്‍ണമെഡല്‍ നേടിയിട്ടുള്ള ആളായിരുന്നു" ഇത്രയുമാണ് ചാനലില്‍ നിന്നും വിളിച്ച മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്.  ഉടനെ ലൈവ് ന്യൂസിലേക്ക് ഫോണ്‍ കണക്ട് ചെയ്യുകയും ചെയ്തു. പെട്ടന്ന് പ്രതികരിക്കേണ്ടിവന്നപ്പോള്‍ 40 വര്‍ഷം മുന്‍പ് കളിക്കളത്തില്‍ നിന്നും വിരമിച്ച ബോക്‌സിങ് ഇതിഹാസത്തെ താന്‍ ഓര്‍ത്തില്ല. എന്നാല്‍ തനിക്ക് പിശക് പറ്റി എന്ന് മനസിലായ ശേഷം പിന്നീട് തന്നെ വിളിച്ച ചാനലുകള്‍ക്കെല്ലാം ശരിയായ രീതിയിലുള്ള പ്രതികരണമാണ് നല്‍കിയതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Read More >>