അഞ്ജു ബോബി ജോര്‍ജിനെ മറയാക്കി സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിമതിക്ക് നീക്കമെന്ന് ജയരാജന്‍

സൗഹാര്‍ദപരമായാണ് കൂടിക്കാഴ്ച അവസാനിച്ചത്. അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് പരാതി പറഞ്ഞത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ജയരാജന്‍ പറഞ്ഞു.

അഞ്ജു ബോബി ജോര്‍ജിനെ മറയാക്കി സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിമതിക്ക് നീക്കമെന്ന് ജയരാജന്‍

തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജിനെതിരെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിനുമെതിരെ കായിക മന്ത്രി ഇപി ജയരാജന്‍. അഞ്ജു ബോബി ജോര്‍ജിനെ മറയാക്കി സ്പോര്‍ട്സ് കൗണ്‍സിലില്‍ അഴിമതിക്ക് നീക്കമെന്ന് ജയരാജന്‍ ആരോപിച്ചു.

അഞ്ജുവിനെ അപമാനിച്ചെന്ന ആരോപണത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി. അഞ്ജുവിന്റെ വിമാനടിക്കറ്റിന്റെ കാര്യം പൊതു ഉദാഹരണമായി പറഞ്ഞതാണ്. സൗഹാര്‍ദപരമായാണ് കൂടിക്കാഴ്ച അവസാനിച്ചത്. അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് പരാതി പറഞ്ഞത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ജയരാജന്‍ പറഞ്ഞു.

സര്‍ക്കാര്‍ മാറിയാല്‍ കായിക നയവും മാറും. കൂടിക്കാഴ്ചയില്‍ ഇക്കാര്യം വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടിയോട് പറയുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അഞ്ജു ബോബി ജോര്‍ജിനെ മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍സര്‍ക്കാര്‍ നിയമിച്ച സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റുമാരെയും മാറ്റുമെന്നാണ് സൂചന.

Read More >>