ഞാന്‍ കേരളത്തിലെ കായികമന്ത്രിയാണ്; ചില മാധ്യമങ്ങള്‍ കരുതുന്നു ഞാന്‍ അന്താരാഷ്ട്ര കായിക മന്ത്രിയാണെന്ന്; ഇ പി ജയരാജന്‍

പാപ്പിനിശ്ശേരിയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കവെയാണ് ജയരാജൻ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഞാന്‍ കേരളത്തിന്റെ കായിക മന്ത്രിയാണ്. ഞാനൊരു അന്താരാഷ്ട്ര കായിക മന്ത്രിയാണെന്ന് ചില പത്രക്കാര്‍ വിചാരിച്ചു.

ഞാന്‍ കേരളത്തിലെ കായികമന്ത്രിയാണ്; ചില മാധ്യമങ്ങള്‍ കരുതുന്നു ഞാന്‍ അന്താരാഷ്ട്ര കായിക മന്ത്രിയാണെന്ന്; ഇ പി ജയരാജന്‍

മുഹമ്മദലി വിവാദത്തിന് മറുപടിയുമായി മന്ത്രി ഇപി ജയരാജന്‍. ഇക്കാര്യത്തില്‍ തന്നെ വേട്ടയാടാന്‍ ശ്രമിച്ചത് ചില മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ പലവുരു വേട്ടയാടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതിലൊന്നും പതറിപ്പോയിട്ടില്ലെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.

പാപ്പിനിശ്ശേരിയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഞാന്‍ കേരളത്തിന്റെ കായിക മന്ത്രിയാണ്. ഞാനൊരു അന്താരാഷ്ട്ര കായിക മന്ത്രിയാണെന്ന് ചില പത്രക്കാര്‍ വിചാരിച്ചു. കാറില്‍ യാത്ര ചെയ്യുന്ന വേളയിലാണ് ഒരു ചാനല്‍ എന്നോട് അനുശോചന സന്ദേശം ആവശ്യപ്പെട്ടത്.

നമ്മുടെ മുഹമ്മദലി എന്നു കേട്ടപ്പോള്‍ ഞാന്‍ ധരിച്ചു കേരളത്തിലെ മുഹമ്മദലിയാണെന്ന്. അതുകൊണ്ടാണ് ആ ചാനലിനോട് അങ്ങനെ പറഞ്ഞതെന്നും ഉടന്‍ തന്നെ താനത് തിരുത്തുകയും ചെയ്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു.