എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു; റാം ഗണേഷിന് ഒന്നാം റാങ്ക്

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറിലാണ് ഫലപ്രഖ്യാപനം നടത്തിയത്.

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു; റാം ഗണേഷിന് ഒന്നാം റാങ്ക്

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍ പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ സ്വദേശി റാം ഗണേശിനാണ് ഒന്നാം റാങ്ക്. തിരുവല്ല സ്വദേശി അക്ഷയ് ആനന്ദിന് രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി അശ്വിന്‍ എസ്. നായര്‍ക്ക് മൂന്നാം റാങ്കും ലഭിച്ചു.

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറിലാണ് ഫലപ്രഖ്യാപനം നടത്തിയത്.

ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി നമിത നികേഷ് ഒന്നാം റാങ്ക് കരസ്ഥമാക്കി. രണ്ടാം റാങ്ക് കോഴിക്കോട് സ്വദേശിയായ നിഷാന്ത് കൃഷ്ണക്കാണ്. എസ്‌സി/എസ്ടി വിഭാഗത്തില്‍ ഷിബൂസ് പി മലപ്പുറം ഒന്നാം റാങ്ക് നേടി.

ഫലം  www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Story by
Read More >>