നിലവാരമില്ലാത്തതിനാല്‍ അഞ്ച് സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജുകളിലെ പ്രവേശനം സാങ്കേതിക സര്‍വകലാശാല തടഞ്ഞു

അര്‍ച്ചന കോളെജ് ഓഫ് എഞ്ചിനീയറിംഗ്,പിനക്കിള്‍ കോളെജ് ഓഫ് എഞ്ചിനീയറിംഗ്, ശ്രീ എറണാകുളത്തപ്പന്‍ കോളെജ് ഓഫ് എഞ്ചിനീയറിംഗ്,സെന്റ് ഗ്രിഗോറിയസ് കോളെജ് ഓഫ് എഞ്ചിനീയറിംഗ്, സദ്ഗുരു സ്വാമി നിത്യാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിലെ ഒന്നാം വര്‍ഷ ബിടെക് പ്രവേശനമാണ് തടഞ്ഞത്

നിലവാരമില്ലാത്തതിനാല്‍ അഞ്ച് സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജുകളിലെ പ്രവേശനം സാങ്കേതിക സര്‍വകലാശാല തടഞ്ഞു

തിരുവനന്തപുരം: നിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജുകളിലേക്കുള്ള പ്രവേശനം സാങ്കേതിക സര്‍വകലാശാല തടഞ്ഞു. എഞ്ചിനീയറിംഗ് കോളെജ് നടത്താനുള്ള ഒരു സൗകര്യം ഇവിടെങ്ങളില്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതിന് പുറമെ വിവിധ കോളെജുകളിലെ ബിടെക്,എംടെക് ബാച്ചുകളുടെ അഫിലിയേഷനും സര്‍വകലാശാല പിന്‍വലിച്ചു.

അര്‍ച്ചന കോളെജ് ഓഫ് എഞ്ചിനീയറിംഗ്,പിനക്കിള്‍ കോളെജ് ഓഫ് എഞ്ചിനീയറിംഗ്, ശ്രീ എറണാകുളത്തപ്പന്‍ കോളെജ് ഓഫ് എഞ്ചിനീയറിംഗ്,സെന്റ് ഗ്രിഗോറിയസ് കോളെജ് ഓഫ് എഞ്ചിനീയറിംഗ്, സദ്ഗുരു സ്വാമി നിത്യാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിലെ ഒന്നാം വര്‍ഷ ബിടെക് പ്രവേശനമാണ് തടഞ്ഞത്. വേണ്ടത്ര അധ്യാപകരോ പഠന സൗകര്യമോ ഈ കോളെജുകളില്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. പരിശോധനയ്ക്ക് ശേഷം അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സമയം അനുവദിച്ചിരുന്നെങ്കിലും നിര്‍ദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി.


സംസ്ഥാനത്തെ 36 എഞ്ചിനീയറിംഗ് കോളെജുകളില്‍ പകുതിയില്‍ അധികം സീറ്റുകളിലും പ്രവേശനം നടക്കാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. 13 കോളെജുകളില്‍ 30 ശതമാനവും ഒന്‍പത് കോളെജുകളില്‍ 40 ശതമാനവും 14 കോളെജുകളില്‍ അന്‍പത് ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനം നടന്നത്. മാത്രമല്ല സാങ്കേതിക സര്‍വകലാശാല നടത്തിയ പരീക്ഷയില്‍ ചില കോളെജുകളില്‍ ഒരു വിദ്യാര്‍ത്ഥി പോലും ജയിച്ചിരുന്നില്ല. ചിലയിടങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ജയിച്ചത്.പ്രവേശനം തടഞ്ഞ കോളെജുകളില്‍
നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ അധ്യയനത്തെ ഇത് ബാധിക്കില്ല .

Story by
Read More >>