മലപ്പുറത്തു പ്ലസ് ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ എട്ടുപേര്‍ പിടിയില്‍

മലപ്പുറത്തെ കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വളാഞ്ചേരി മാവണ്ടിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടന്ന പ്ലസ് ടു സേ പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്.ഇതുമായി ബന്ധപ്പെട്ടു എട്ടുപേരെ പിടികൂടി.

മലപ്പുറത്തു പ്ലസ് ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ എട്ടുപേര്‍ പിടിയില്‍

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷയില്‍ ആള്‍മാറാട്ടം.  മലപ്പുറത്തെ കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വളാഞ്ചേരി മാവണ്ടിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടന്ന പ്ലസ് ടു സേ പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്.ഇതുമായി ബന്ധപ്പെട്ടു എട്ടുപേരെ പിടികൂടി.

തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പകരമായി പരീക്ഷ എഴുതാനെത്തിയ എട്ടു വിദ്യാര്‍ത്ഥികളെയാണ് പിടികൂടിയത്. ഇതില്‍ ഇത്തവണ പ്ലസ് ടു പാസായ ഒരു വിദ്യാര്‍ത്ഥിയും പെടുന്നു. ഇന്നലെ എടപ്പാള്‍ പൂക്കരത്തറയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയ നാലു വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു. തുടര്‍ന്നാണ് ഇന്ന് നടന്ന പരീക്ഷയില്‍ പരിശോധന കര്‍ശനമാക്കിയത്.