രാജ്യ രഹസ്യം ചോര്‍ത്തല്‍: അല്‍ജസീറ ജീവനക്കാര്‍ക്ക് വധശിക്ഷ; മുര്‍സിക്ക് 40 വര്‍ഷം തടവ്

ഇതേ കേസില്‍ മെയ് 7 ന് ആറ് പേര്‍ക്കെതിരെ വിധിച്ച വധശിക്ഷ കോടതി ശരിവെച്ചു. മുര്‍സിക്കു നേരത്തേ വിധിച്ചതിനു പുറമെ 15 വര്‍ഷം തടവുകൂടി വിധിക്കുകയായിരുന്നു.

രാജ്യ രഹസ്യം ചോര്‍ത്തല്‍: അല്‍ജസീറ ജീവനക്കാര്‍ക്ക് വധശിക്ഷ; മുര്‍സിക്ക് 40 വര്‍ഷം തടവ്

കെയ്‌റോ: ഈജിപ്തിന്റെ രഹസ്യ രേഖകള്‍ ഖത്തറിന് കൈമാറി എന്ന കേസില്‍ രണ്ട് അല്‍ജസീറ ജീവനക്കാരടക്കം ആറ് പേര്‍ക്കെതിരെ കെയ്‌റോ കോടതി വധശിക്ഷ വിധിച്ചു. മുഹമ്മദ് മുര്‍സിയുടെ ഭരണകാലത്ത് രാജ്യത്തിന്റെ രഹസ്യ രേഖകള്‍ ഖത്തറിലേക്കും ദോഹ ആസ്ഥാനമായുള്ള ടെലിവിഷനും ചോര്‍ത്തി എന്നാണ് കേസ്. മുന്‍ പ്രസിഡന്റും മുസ്ലീം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിക്ക് 40 വര്‍ഷം തടവും ശിക്ഷ വിധിച്ചു.

അല്‍ ജസീറ ചാനലിന്റെ ന്യൂസ് ഡയറക്ടറായിരുന്ന ഇബ്രാഹിം ഹെലാല്‍, റിപ്പോര്‍ട്ടര്‍ അലാ സബ്്‌ലാന്‍, റസദ് ന്യൂസ് നെറ്റ്വര്‍ക്കിലെ അസ്മ അല്‍ഖതിബ് എന്നിവര്‍ക്കും മറ്റ് മൂന്ന് പേര്‍ക്കുമാണ് കെയ്‌റോ കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ ഇനി ഗ്രാന്‍ഡ് മുഫ്തി ശൗഖി അല്ലാമിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.

ഇതേ കേസില്‍ മെയ് 7 ന് ആറ് പേര്‍ക്കെതിരെ വിധിച്ച വധശിക്ഷ കോടതി ശരിവെച്ചു. മുര്‍സിക്കു നേരത്തേ വിധിച്ചതിനു പുറമെ 15 വര്‍ഷം തടവുകൂടി വിധിക്കുകയായിരുന്നു.

ഈജിപ്തില്‍ ആദ്യമായി ജനാധിപത്യരീതിയിലൂടെ അധികാരത്തില്‍ വന്ന മുഹമ്മദ് മുര്‍സിയുടെ മുസ്ലിം ബ്രദര്‍ഹുഡ് പാര്‍ട്ടിയെ 2013ല്‍ സര്‍ക്കാര്‍ തീവ്രവാദി സംഘടനയായി പ്രഖ്യാപിച്ചിരുന്നു. പട്ടാള അട്ടിമറിയിലൂടെ മുര്‍സിയെ അധികാരഭ്രഷ്ടനാക്കിയ ശേഷം ബ്രദര്‍ഹുഡ് അനുകൂലികളെ കൂട്ടമായി തടവിലാക്കുകയും വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്യുന്ന നടപടിയാണ് അല്‍സീസി സര്‍ക്കാര്‍ തുടരുന്നത്.

Read More >>