റെക്കോർഡ് യാത്രക്കാരുമായി ദുബായ് മെട്രോ

ദുബായ് മെട്രോയ്ക്ക് 'റെക്കോര്‍ഡ്‌' യാത്രക്കാര്‍. മൂന്നുമാസത്തിനിടെ 20 ലക്ഷത്തിലേറെ യാത്രക്കാരാണ് ദുബായ് മെട്രോ സര്‍വീസ് പ്രയോജനപ്പെടുത്തിയത്.

റെക്കോർഡ് യാത്രക്കാരുമായി ദുബായ് മെട്രോ

ദുബായ്: ദുബായ് മെട്രോയ്ക്ക് 'റെക്കോര്‍ഡ്‌' യാത്രക്കാര്‍. മൂന്നുമാസത്തിനിടെ 20 ലക്ഷത്തിലേറെ യാത്രക്കാരാണ്  ദുബായ് മെട്രോ സര്‍വീസ് പ്രയോജനപ്പെടുത്തിയത്.

റെഡ്‌ലൈനിലെ റിഖ, ഇത്തിഹാദ്, ബുര്‍ജ് ഖലീഫ സ്‌റ്റേഷനുകളെ 20.65 ലക്ഷം യാത്രക്കാര്‍ ഉപയോഗിച്ചതാണു റിപ്പോര്‍ട്ട്. അതേസമയം പച്ചപ്പാതയിലെ മൂന്നു സ്‌റ്റേഷനുകളിലും 20.5 ലക്ഷം യാത്രക്കാരെത്തി.

അല്‍ഫഹീദി, ബനിയാസ് സ്‌ക്വയര്‍, സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനുകളാണു ഗ്രീന്‍ ലൈനിലെ ഏറ്റവും ജനത്തിരക്കേറിയത്. ഈ വര്‍ഷത്തെ തിരക്കേറിയ മറ്റൊരു സ്‌റ്റേഷന്‍ റാഷിദിയ്യയാണ്. 21800 യാത്രക്കാരാണു വൈകുന്നേരത്തെ തിരക്കുള്ള സമയത്തു സ്‌റ്റേഷനിലേക്കൊഴുകുന്നത്. ക്രീക്ക് സ്‌റ്റേഷനാണു പച്ചപ്പാതയിലെ യാത്രക്കാരുടെ ആധികൃം രേഖപ്പെടുത്തിയത്.


രാവിലെ 9700 പേര്‍ സ്‌റ്റേഷനില്‍ എത്താറുണ്ടെന്നാണു കണക്ക്. അതിവേഗ മെട്രോ സേവനം പ്രയോജനപ്പെടുത്തുന്നവരുടെ പ്രതിദിന എണ്ണം 1300 ആയി ഉയര്‍ന്നിട്ടുണ്ട്.<

നിശ്ചിത സ്‌റ്റേഷനുകളില്‍ മാത്രം സ്‌റ്റോപ്പുള്ളതാണു അതിവേഗ മെട്രോയിലേക്കു ആളുകളെ ആകര്‍ഷിക്കുന്നത്. റെഡ്‌ലൈനില്‍ 29 സ്‌റ്റേഷനുകള്‍ ഉണ്ടെങ്കില്‍ സ്പീഡ് മെട്രോ 13 സ്‌റ്റേഷനുകളില്‍ മാത്രമാണു നിര്‍ത്തുക.

അടിയന്തര സാഹചരൃങ്ങള്‍ നേരിടേണ്ട സാഹചര്യവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ട്രെയിന്‍ ഓപറേഷന്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ മിദ്‌റബ് പറഞ്ഞു.മെട്രോ, ട്രാം സംവിധാനങ്ങളില്‍ അപായ സൂചനയുണ്ടായാല്‍ മുന്‍കൂട്ടി അറിഞ്ഞു പരിഹരിക്കാന്‍ കണ്‍ട്രോള്‍ റൂം സംവിധാനം കൊണ്ടാകുമെന്നും മുഹമ്മദ് സൂചിപ്പിച്ചു.