മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ച് മത്സ്യം വാങ്ങാനെത്തിയ എസ്‌ഐയെ നാട്ടുകാര്‍ പിടികൂടി

ജീപ്പില്‍ നിന്നിറങ്ങിയ എസ്‌ഐ മദ്യലഹരിയില്‍ കൂടിനിന്നവരെ ചീത്ത വിളിച്ചതായി പറയുന്നു. എസ്‌ഐ മദ്യപിച്ചിട്ടുണെ്ടന്നു മനസിലാക്കിയ ജനക്കൂട്ടം ഇയാളെ പിടിച്ചുവച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ച് മത്സ്യം വാങ്ങാനെത്തിയ എസ്‌ഐയെ നാട്ടുകാര്‍ പിടികൂടി

മദ്യപിച്ച് ഔദ്യോഗികവാഹനം ഓടിച്ച് മത്സ്യം വാങ്ങാനെത്തിയ എസ്‌ഐയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ചു. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ എസ്‌ഐ രാജീവനെയാണ് നാട്ടുകാര്‍ പിടിച്ചുവച്ച് പോലീസിലേല്‍പ്പിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.

എആര്‍ ക്യാമ്പിലെ ജീപ്പുമായി ആയിക്കരയില്‍ മത്സ്യം വാങ്ങാനെത്തിയതായിരുന്നു എസ്‌ഐ രാജീവന്‍. ജീപ്പ് ഓടിക്കുന്നതിനിടെ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയായിരുന്നു. പോലീസ് വാഹനത്തിലെത്തിയ ആളുമായി സ്വകാര്യവാഹന ഡ്രൈവര്‍ തര്‍ക്കിക്കുന്നതു കണ്ട് ജനം തടിച്ചുകൂടി.

ഈ സമയം ജീപ്പില്‍ നിന്നിറങ്ങിയ എസ്‌ഐ മദ്യലഹരിയില്‍ കൂടിനിന്നവരെ ചീത്ത വിളിച്ചതായി പറയുന്നു. എസ്‌ഐ മദ്യപിച്ചിട്ടുണെ്ടന്നു മനസിലാക്കിയ ജനക്കൂട്ടം ഇയാളെ പിടിച്ചുവച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിറ്റി സ്റ്റേഷനില്‍നിന്നും പോലീസെത്തി എസ്‌ഐയെ കസ്റ്റഡിയിലെടുത്തു.

ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ എസ്‌ഐ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു.