വ്യോമപരിധിയിൽ ഡ്രോൺ; ദുബായ് വിമാനത്താവളം ഒരുമണിക്കൂർ അടച്ചിട്ടു

ഡ്രോൺ പറക്കുന്നതായി കൺട്രോൾ ടവറിന്റെ ശ്രദ്ധയിൽപ്പെട്തിനെ തുടര്‍ന്ന് അടിയന്തരമായി വിമാനത്താവളം അടയ്ക്കുകയായിരുന്നു.

വ്യോമപരിധിയിൽ ഡ്രോൺ; ദുബായ് വിമാനത്താവളം ഒരുമണിക്കൂർ അടച്ചിട്ടു

ദുബായ്: ഇന്നലെ ഉച്ചയ്ക്കു 11.36ന് ദുബായ് വിമാനത്താവളത്തിന്റെ വ്യോമപരിധിയിൽ അനധികൃതമായി ഡ്രോൺ പറത്തിയതിനെ തുടർന്നു വിമാനത്താവളത്തിന്റെ പ്രവർത്തനം ഒരുമണിക്കൂറിലേറെ തടസ്സപ്പെട്ടു.

ഡ്രോൺ പറക്കുന്നതായി കൺട്രോൾ ടവറിന്റെ ശ്രദ്ധയിൽപ്പെട്തിനെ തുടര്‍ന്ന് അടിയന്തരമായി വിമാനത്താവളം അടയ്ക്കുകയായിരുന്നു.

തുടർന്നു ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങൾ ദുബായ് വേൾഡ് സെൻട്രൽ അൽ മക്തൂം വിമാനത്താവളത്തിലേക്കും ഷാർജ, ഫുജൈറ വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ടു.

വിമാനത്താവളത്തിന്റെ വ്യോമമേഖല സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതിനുശേഷം 12.45ന് ആണു വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്.

ഡ്രോണിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ദുബായ് വ്യോമയാന അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളുടെ അഞ്ചു കിലോമീറ്റർ പരിധിയിൽ ഡ്രോണുകൾ പറത്തരുതെന്നാണു രാജ്യാന്തര ചട്ടം.

Read More >>