ഇനി കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാവില്ല

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കി നല്‍കാന്‍ സംസ്ഥാനത്ത് ഏകീകൃത സംവിധാനം നിലവില്‍ വന്നു

ഇനി കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാവില്ല

ആലപ്പുഴ: കാലാവധി കഴിയുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി മുതല്‍ റദ്ദാവില്ല. പുതുക്കിക്കിട്ടാന്‍ ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റെടുത്ത് പിഴ ഒടുക്കിയാല്‍ മതി.

ഒരു വര്‍ഷത്തേക്ക് പിഴ 50 രൂപയാണ്. മുടങ്ങിയ ഓരോ വര്‍ഷത്തിനും അന്‍പത് രൂപ വീതം നല്‍കണം. ലൈസന്‍സ് ഫീസായി 300 രൂപയും ലേണേഴ്‌സ് ലൈസന്‍സ് എടുക്കാന്‍ 80 രൂപ വേറെയും നല്‍കണം.

ഇതിനായി ലേണേഴ്‌സ് പരീക്ഷ നടത്തില്ല. എന്നാല്‍, പ്രധാന റോഡിലൂടെ വണ്ടി ഓടിച്ച് കാണിക്കണം. ഇത്രയും ചെയ്താല്‍ ലൈസന്‍സ് പുതുക്കിക്കിട്ടും. അന്നുതന്നെ ലൈസന്‍സും ലഭ്യമാവും. ബാഡ്ജുള്ളവരാണെങ്കില്‍ ലേണേഴ്‌സ് ടെസ്റ്റുമായി ബന്ധപ്പെട്ട എല്ലാ പരിശോധനയ്ക്കും വിധേയമാകണം.

ഒരാള്‍ക്ക് 50 വയസ്സുവരെയോ അല്ലെങ്കില്‍ 20 വര്‍ഷത്തേക്കോ ആണ് ഒരു ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത്. ബാഡ്ജ് കിട്ടുന്നവര്‍ മൂന്നു വര്‍ഷത്തിലൊരിക്കലാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കേണ്ടത്.

Read More >>