സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി ഡോ. ജേക്കബ് തോമസ് ചുമതലയേറ്റു

"ക്രിയാത്മകമായ വിജിലന്‍സ് കേരളത്തിലുണ്ടാകും.യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ അഴിമതി കേസുകളില്‍ വിശുദ്ധിയോടുള്ള അന്വേഷണം നടത്തും."

സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി ഡോ. ജേക്കബ് തോമസ് ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി ഡോ. ജേക്കബ് തോമസ് ചുമതലയേറ്റു. കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡിയായിരുന്ന ജേക്കബ് തോമസിനെബാര്‍ കോഴയുള്‍പ്പടെ വിവാദമായ കേസുകളില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്നും നീക്കിയിരുന്നു.ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്.


പത്തി വിടര്‍ത്തി ആടില്ലെന്നും എന്നാല്‍ അഴിമതിക്കാര്‍ കടി കൊള്ളുമ്പോള്‍ അറിയുമെന്നുമാണ് ചുമതലയേറ്റശേഷം ജേക്കബ് തോമസ്‌ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഫൗള്‍ ഇല്ലാത്ത വിജിലന്‍സ് കേരളത്തിലുണ്ടാകുമെന്നും യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ അഴിമതി കേസുകളില്‍ വിശുദ്ധിയോടുള്ള അന്വേഷണം നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. കൂടാതെ അഴിമതിക്കാര്‍ക്ക് ആദ്യം മുന്നറിയിപ്പെന്ന രീതിയില്‍ മഞ്ഞ കാര്‍ഡ് കാണിക്കുമെന്നും ഫലം കണ്ടില്ലെങ്കില്‍ ചുവപ്പു കാര്‍ഡ് പുറത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പോക്കറ്റില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്ന ഇരു കാര്‍ഡുകളും പുറത്തെടുത്താണ് അദ്ദേഹം പ്രതീകാത്മകമായി മുന്നറിയിപ്പ് നല്‍കിയത്.

Read More >>