നിയമം ശക്തമാക്കുന്നു; പ്രൈവറ്റ് ബസുകള്‍ക്ക് ഡോര്‍ നിര്‍ബന്ധം

അടുത്ത മാസം ഒന്ന് മുതല്‍ സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന എല്ലാ സ്വകാര്യബസുകള്‍ക്കും വാതില്‍ നിര്‍ബന്ധമാക്കി ഗതാഗതവകുപ്പ് ഉത്തരവ് പുറത്തിറക്കി.

നിയമം ശക്തമാക്കുന്നു; പ്രൈവറ്റ് ബസുകള്‍ക്ക് ഡോര്‍ നിര്‍ബന്ധംതിരുവനന്തപുരം: ബസില്‍ നിന്ന് തെറിച്ച് വീണുള്ള അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തില്‍ അടുത്ത മാസം ഒന്ന് മുതല്‍ സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന എല്ലാ സ്വകാര്യബസുകള്‍ക്കും വാതില്‍ നിര്‍ബന്ധമാക്കി ഗതാഗതവകുപ്പ് ഉത്തരവ് പുറത്തിറക്കി.

നിലാവിലെ ചട്ടങ്ങള്‍ പ്രകാരം സിറ്റി ബസുകളില്‍ വാതില്‍ നിര്‍ബന്ധമല്ല. എന്നാല്‍ അപകടങ്ങൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലെ മോട്ടാര്‍ വാഹനചട്ടം ഭേദഗതി ചെയ്താണ്  സിറ്റി, ടൗണ്‍ സര്‍വ്വീസ് ഉള്‍പ്പെടയുള്ള  ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധമാക്കി ഗതാഗതവകുപ്പ് ഉത്തരവിറക്കിയത്. വാതിലുകള്‍ അടക്കാതെയും, തുറന്ന് കെട്ടി വച്ചും സര്‍വ്വീസ് നടത്തുന്നവര്‍ക്കെതിരെ  ഇനി മുതല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും രാന്‍പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

വാതിലുകളില്ലാതെ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ  നിരവധി പരാതികള്‍ ഗതാഗതവകുപ്പിന് മുന്നിലെത്തിയിരുന്നു. സ്കൂള്‍ കുട്ടികള്‍ അപകടത്തില്‍ പെട്ട നിരവധി സംഭവങ്ങള്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവനക്കാരുടെ എണ്ണം കുറക്കാനായി സ്വകാര്യബസുടമകള്‍ നടത്തുന്ന നിയമലംഘനത്തിനു നേരെ ഉദ്യോഗസ്ഥരും കണ്ണടക്കാറാണ് പതിവ്.

വാതിലുകള്‍ നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം മനുഷ്യാവകാശ കമ്മീഷനും, ഹൈക്കോടതിയും ഇതിനോടകം സര്‍ക്കാരിന് നല്‍കിയിരുന്നു.

Read More >>