ജോൺ എബ്രഹാം, വരുൺ ധവാൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന 'ഡിഷൂം' ട്രെയിലര്‍ പുറത്തിറങ്ങി

റോഷന്‍ ആൻഡ്രൂസ് ബോബി–സഞ്ജയ് കൂട്ടുകെട്ടിൽ പൃഥ്വിരാജ് നായകനായി എത്തിയ മുംബൈ പൊലീസ് ഹിന്ദി റീമേക്ക് ആണെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും റീമേയ്ക്ക് അല്ലെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്

ജോൺ എബ്രഹാം, വരുൺ ധവാൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന

ജോൺ എബ്രഹാം, വരുൺ ധവാൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ആക്ഷൻ ചിത്രം 'ഡിഷൂമി'ന്റെ ട്രെയിലർ പുറത്തിറങ്ങി. റോഷന്‍ ആൻഡ്രൂസ് ബോബി–സഞ്ജയ് കൂട്ടുകെട്ടിൽ പൃഥ്വിരാജ് നായകനായി എത്തിയ മുംബൈ പൊലീസ് ഹിന്ദി റീമേക്ക് ആണെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും റീമേക്ക് അല്ലെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

രോഹിത് ധവാന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അക്ഷയ് ഖന്നയാണ് വില്ലനായി പ്രത്യക്ഷപ്പെടുന്നത്. ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സക്കെബ് സലിം, നർഗീസ് ഫക്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. നാദിയാദ്വാല ഫിലിംസ് നിർമിക്കുന്ന ഡിഷൂം ജൂലൈ 29-ന് തീയറ്ററുകളില്‍ എത്തുന്നു