നീലക്കുപ്പായത്തില്‍ പന്തു തട്ടാന്‍ മെസി, നീ ഇനിയുമുണ്ടാകണം: ആരാധകര്‍ക്കൊപ്പം ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയും മെസിക്കായി രംഗത്ത്

മെസിയോടുള്ള പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ബാനറുകള്‍ നിറഞ്ഞ തെരുവിലൂടെ ആരാധകര്‍ ടീം സഞ്ചരിച്ചിരുന്ന ബസിശന അനുഗമിച്ചു. 'മെസീ ഞാന്‍ നിന്നെ എന്റെ അമ്മയ്ക്കൊപ്പം സ്നേഹിക്കുന്നു' എന്ന പോസ്റ്ററുകള്‍ ബ്യൂണസ് അയേഴ്‌സിലെ തെരുവുകളില്‍ നിറഞ്ഞിരുന്നു.

നീലക്കുപ്പായത്തില്‍ പന്തു തട്ടാന്‍ മെസി, നീ ഇനിയുമുണ്ടാകണം: ആരാധകര്‍ക്കൊപ്പം ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയും മെസിക്കായി രംഗത്ത്

കോപ്പ അമേരിക്കയുടെ ഫൈനലിനു ശേഷം അര്‍ജന്റീനയില്‍ തിരിച്ചെത്തിയ ഫുട്‌ബോള്‍ ആരാധകരുടെ വികാരമായ ലയണല്‍ മെസിയെ എതിരേല്‍ക്കാന്‍ കനത്ത മഴയെ അവഗണിച്ചെത്തിയത് ആയിരങ്ങള്‍. രാജ്യത്തിന്റെ തോല്‍വിയിലും പരിഭവിക്കാതെ മെസിയുടെ ദേശീയ ടീമിലെ പത്താം നമ്പര്‍ ആലേഖനം ചെയ്ത നീലക്കുപായത്തില്‍ ആശ്വസവാക്കുകളുമായി ാരാധകര്‍ തടിച്ചുകൂടിയപ്പോള്‍ അത് വേറിട്ടൊരു കാഴ്ചയായി.

തിരിച്ചെത്തിയ മെസി മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ കൂട്ടാക്കിയില്ല. മെസിയോടുള്ള പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ബാനറുകള്‍ നിറഞ്ഞ തെരുവിലൂടെ ആരാധകര്‍ ടീം സഞ്ചരിച്ചിരുന്ന ബസിശന അനുഗമിച്ചു. 'മെസീ ഞാന്‍ നിന്നെ എന്റെ അമ്മയ്ക്കൊപ്പം സ്നേഹിക്കുന്നു' എന്ന പോസ്റ്ററുകള്‍ ബ്യൂണസ് അയേഴ്‌സിലെ തെരുവുകളില്‍ നിറഞ്ഞിരുന്നു.


മെസി തിരിച്ചുവരണമെന്ന് ലോകം മുഴുവന്‍ ആവശ്യപ്പെടുന്ന കാഴ്ചകള്‍ക്കാണ് കോപ്പ ഫൈനലിന് ശേഷം സാക്ഷ്യം വഹിക്കുന്നത്. പോകരുത് ലിയോ എന്നര്‍ത്ഥം വരുന്ന NotevayasLeo എന്ന ഹാഷ്ടാഗും മെസി വിരമിക്കരുത് എന്നര്‍ത്ഥം വരുന്ന Messiquedate എന്ന ഹാഷ്ടാഗും വ്യാപകമായി പ്രചരിക്കുകയാണ്. അര്‍ജന്റീനന്‍ പ്രസിഡണ്ടും ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണയും മെസി വിരമിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തി.

നീലക്കുപ്പായത്തില്‍ മെസി വീണ്ടും കളിതുടരണമെന്നാണ് തന്റെ ആഗ്രഹഴമെന്ന് മറഡോണ പറഞ്ഞു. റഷ്യന്‍ ലോകകപ്പിന് പന്തുതട്ടാന്‍ മെസി ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വാസമെന്നും അതിനുള്ള പ്രതിഭ മെസിയിലുണ്ടെന്നും മറഡോണ പറഞ്ഞു.

Read More >>