ജിഷ വധക്കേസില്‍ മാധ്യമ നിയന്ത്രണം ആവശ്യപ്പെട്ടു ഡി.ജി.പി

പ്രതിയായ അമീറുല്‍ ഇസ്ലാമിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു എന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ ഫോട്ടോ പ്രസിദ്ധീകരിക്കരുതെന്ന് ചൂണ്ടികാട്ടി പൊലീസ് കത്തു നൽകിയിരുന്നു

ജിഷ വധക്കേസില്‍ മാധ്യമ നിയന്ത്രണം ആവശ്യപ്പെട്ടു ഡി.ജി.പി

ജിഷ വധക്കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡിജിപി ലോക് നാഥ് ബെഹ്റ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യക്ക് കത്തയച്ചു. .

അന്വേഷണം പുരോഗമിക്കുകയാണ്. മാധ്യമങ്ങള്‍ വാർത്തകള്‍ വളച്ചൊടിച്ചാൽ അത് പ്രോസിക്യൂഷന്‍റെ അന്വേഷണത്തെ ബാധിക്കും സാക്ഷികളുടെ മൊഴികള്‍ മാധ്യമങ്ങള്‍ മത്സര ബുദ്ധിയോടെ കണ്ടെത്തുകയും അത് വളച്ചൊടിക്കുകയും ചെയ്യുന്നു. ഇത് കേസന്വേഷണത്തെയും പ്രോസിക്യൂഷനെയും സാരമായി ബാധിക്കും.


ജിഷ വധക്കേസിലെ പ്രതിയുടെ തിരിച്ചറിയൽ പരേഡ് തുടര്‍ന്നു വരുന്ന സാഹചര്യത്തിൽ അമീറുല്‍ ഇസ്ലാമിന്റെ ഫോട്ടോയോ ദൃശ്യങ്ങളോ മാധ്യമങ്ങളിലൂടെ പുറത്തു വന്നാല്‍ തിരിച്ചറിയല്‍ പരേഡിന്‍റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടും. ഇതിനാലാണ് ചിത്രങ്ങള്‍ പരസ്യപ്പെടുത്തരുതെന്നു ആവശ്യപ്പെട്ടത് എന്ന് ബെഹ്റ പറഞ്ഞു. അതുകൊണ്ട് ജിഷ വധക്കേസ് റിപ്പോ‍ർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങള്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് ഡിജിപി അയച്ച കത്തിൽ പറയുന്നു.

കസ്റ്റഡയിലുള്ള പ്രതിയെ നാളെ ഡിജിപി നേരിട്ട് ചോദ്യം ചെയ്യും. പ്രതിയായ അമീറുല്‍ ഇസ്ലാമിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക്  ലഭിച്ചു എന്ന്  സൂചന ലഭിച്ചപ്പോള്‍ തന്നെ ഫോട്ടോ പ്രസിദ്ധീകരിക്കരുതെന്ന് ചൂണ്ടികാട്ടി പൊലീസ് കത്തു നൽകിയിരുന്നു. കൂടാതെ ഇതേ ആവശ്യം ഉന്നയിച്ചു  പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഹർജിയും നൽകിയിട്ടുണ്ട്.

Read More >>