ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റടുക്കാമെന്ന് പിഎസ്‌സി

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നു പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ അറിയിച്ചു.

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റടുക്കാമെന്ന് പിഎസ്‌സി

തിരുവനന്തപുരം:  ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാന്‍ തയാറാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്തിന്റെ തൊട്ടു പിന്നാലെ ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നു പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ അറിയിച്ചു.

ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പിഎസ്‌സിവഴിയാക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നുവെങ്കിലും  യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് വീണ്ടും നിയമനങ്ങള്‍ പി എസ് സിക്ക് വിടുന്നത് പരിഗണിക്കുന്നത്.

ബോര്‍ഡിനു കീഴിലെ കാരായ്മക്കാര്‍ ഒഴികെയുള്ള നിയമനങ്ങളാകും പിഎസ്‌സിക്കു നല്‍കുന്നത്.

Read More >>