ഡല്‍ഹിയില്‍ 21 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയേക്കും

ബിജെപി പ്രവര്‍ത്തകനാണ് ഇതു സംബന്ധിച്ച് രാഷ്ട്രപതിക്കു പരാതി നല്‍കിയത്. ഇരട്ടപ്പദവി സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 21 എംഎല്‍എമാര്‍ക്കു കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നിര്‍ദേശം നല്‍കിയിരുന്നു. അയോഗ്യതയ്ക്ക് അംഗീകാരം ലഭിച്ചാല്‍ ആറു മാസത്തിനുള്ളില്‍ 21 നിയമസഭാ മണ്ഡലങ്ങളിലേക്കു ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.

ഡല്‍ഹിയില്‍ 21 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയേക്കും

ഡല്‍ഹി നിയമസഭയില്‍നിന്ന് 21 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ ഇരട്ടപദവി വഹിച്ചതിന്റെ പേരില്‍ അയോഗ്യരാക്കിയേക്കും. എംഎല്‍എമാരെ സംരക്ഷിക്കുന്നതിനായി അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ കൊണ്്ടുവന്ന ഇരട്ടപദവി ബില്‍ രാഷ്ട്രപതി തള്ളിയതോടെയാണ് പുറത്താക്കല്‍ ഏറെക്കുറെ ഉറപ്പായത്.

ബിജെപി പ്രവര്‍ത്തകനാണ് ഇതു സംബന്ധിച്ച് രാഷ്ട്രപതിക്കു പരാതി നല്‍കിയത്. ഇരട്ടപ്പദവി സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 21 എംഎല്‍എമാര്‍ക്കു കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നിര്‍ദേശം നല്‍കിയിരുന്നു. അയോഗ്യതയ്ക്ക് അംഗീകാരം ലഭിച്ചാല്‍ ആറു മാസത്തിനുള്ളില്‍ 21 നിയമസഭാ മണ്ഡലങ്ങളിലേക്കു ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.

എന്നാല്‍ 21 എംഎല്‍എമാരെ അയോഗ്യരാക്കിയാലും കേജരിവാള്‍ സര്‍ക്കാരിനു തത്കാലത്തേക്കു ഭീഷണിയുണ്ടാകില്ല. 70 അംഗ നിയമസഭയില്‍ 67 അംഗങ്ങളുടെ വന്‍ ഭൂരിപക്ഷമാണ് ആംആദ്മിക്കുള്ളത്. ഭൂരിപക്ഷം നിലനിര്‍ത്താന്‍ 36 എംഎല്‍എമാരുടെ പിന്തുണയാണ് എഎപിക്കു വേണ്്ടത്. 21 പേര്‍ പോയാലും 46 എംഎല്‍എമാര്‍ എഎപിക്കുണ്ടാകും.

Read More >>