രാജ്യത്ത് യാത്രാ വാഹനങ്ങളുടെ വില്‍പനയില്‍ ഇടിവ്

അസംസ്‌കൃത എണ്ണയുടെ വില ഒരിടവേളയ്ക്ക് ശേഷം വര്‍ദ്ധിച്ചതും അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും കമ്പനികളെ പ്രതികൂലമായി ബാധിച്ചു എന്നാണു വിദഗ്ദ്ധരുടെ വിലയിരുത്തല്‍

രാജ്യത്ത് യാത്രാ വാഹനങ്ങളുടെ വില്‍പനയില്‍ ഇടിവ്

ഡല്‍ഹി: രാജ്യത്ത് യാത്രാ വാഹനങ്ങളുടെ വില്‍പനയില്‍ ഇടിവ്. ആറു ശതമാനമാണ് വില്‍പനയില്‍ വന്ന ഇടിവ്. ഏപ്രില്‍ മാസത്തില്‍ പതിനൊന്ന് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ വില്‍പനയാണ് മെയ്‌  മാസമെത്തിയപ്പോള്‍ ആറു ശതമാനമായി കുറഞ്ഞിരിക്കുന്നത്.

പ്രധാനമായും  മഹീന്ദ്ര, ഹ്യുണ്ടായി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ കമ്പനികളുടെ വാഹനങ്ങളാണ് പോയ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്. മാരുതി സുസുക്കിയുടെ കാര്‍ വില്‍പനയില്‍ മാത്രം വന്‍തോതില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അസംസ്‌കൃത എണ്ണയുടെ വില ഒരിടവേളയ്ക്ക് ശേഷം വര്‍ദ്ധിച്ചതും അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും മറ്റു കമ്പനികളെ പ്രതികൂലമായി ബാധിച്ചു എന്നാണു വിദഗ്ദ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഇന്ധനവിലയില്‍ ഉണ്ടായ വര്‍ധനവും വരും ദിവസങ്ങളില്‍ വാഹനങ്ങളുടെ വില്‍പന ഇടിയാന്‍ കാരണമാകുമെന്ന് കാര്‍ നിര്‍മാതാക്കള്‍ ആശങ്കപ്പെടുന്നു.


ഏഴാം ശബള കമ്മീഷന്‍ ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാകുമെന്ന പ്രതീക്ഷയും പത്ത് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് ഇന്‍സെന്റീവുകള്‍ പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയും മാത്രമാണ് വരും ദിവസങ്ങളില്‍  വിപണിക്ക് കരുത്തു പകരാന്‍ ഉതകുന്ന രണ്ടു ഘടകങ്ങള്‍ എന്നാണ് വാഹന നിര്‍മ്മാതാക്കളുടെ കണക്കുകൂട്ടല്‍. കൂടാതെ കാലവര്‍ഷം ശക്തി പ്രാപിക്കുന്നതും  അനുകൂല ഘടകമാകുമെന്നാണ് അവരുടെ പ്രതീക്ഷ.Read More >>