ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചു

ജനഹിതം മാനിച്ചാണ് രാജിയെന്നും അടുത്ത മൂന്ന് മാസം കൂടി പദവിയില്‍ തുടരുമെന്നും കാമറൂണ്‍ അറിയിച്ചു. ഇതോടെ ഒക്ടോബറില്‍ ബ്രിട്ടനില്‍ പുതിയ നേതൃത്വം വരുമെന്ന് ഉറപ്പായി.

ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചു

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടെന്ന ഹിതപരിശോധനാ ഫലം വന്നതിന് പിന്നാലെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണമെന്ന് ശക്തമായി വാദിച്ച നേതാവായിരുന്നു കാമറൂണ്‍. ഹിതപരിശോധനാ ഫലം എതിരായാല്‍ കാമറൂണ്‍ രാജിവെക്കുമെന്നും സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.

ജനഹിതം മാനിച്ചാണ് രാജിയെന്നും അടുത്ത മൂന്ന് മാസം കൂടി പദവിയില്‍ തുടരുമെന്നും കാമറൂണ്‍ അറിയിച്ചു. ഇതോടെ ഒക്ടോബറില്‍ ബ്രിട്ടനില്‍ പുതിയ നേതൃത്വം വരുമെന്ന് ഉറപ്പായി.


യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടീഷ് ജനതയുടെ അഭിപ്രായത്തെ മാനിക്കണമെന്ന് പറഞ്ഞ കാമറൂണ്‍ ബ്രിട്ടന്റെ സാമ്പത്തികനില ഭദ്രമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ബ്രിട്ടനില്‍ ചരിത്രപരമായ ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടതില്ല എന്ന് വാദിച്ചവര്‍ക്കാണ് മുന്‍തൂക്കമുണ്ടായിരുന്നത്.  12 ലക്ഷം ഇന്ത്യക്കാരടക്കം ഏകദേശം 4.6 കോടി പേരാണ് ഹിതപരിശോധനയില്‍ പങ്കാളികളായത്.

ഇന്നലെ പ്രാദേശിക സമയം രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തിനാണ് അവസാനിച്ചത്.

നാല് മാസം നീണ്ട പ്രചരണങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവിലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനയില്‍ തുടരേണ്ടതില്ലെന്ന് ജനം വിധിയെഴുതിയിരിക്കുന്നത്. 52 ശതമാനം ആളുകള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 48 ശതമാനം പേര്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന് വോട്ട് ചെയ്തു.

Read More >>