അഫ്ഗാനില്‍ ഇന്ത്യ നിര്‍മിച്ച ഡാം മോഡി ഉദ്ഘാടനം ചെയ്തു

ഈ അണക്കെട്ട് നിര്‍മ്മിച്ചത് കരിങ്കല്ലുകള്‍ കൊണ്ടും സിമന്റ്കൊണ്ടുമല്ല, ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും സൗഹൃദം കൊണ്ടാണെന്നും മോദി പറഞ്ഞു.

അഫ്ഗാനില്‍ ഇന്ത്യ നിര്‍മിച്ച ഡാം മോഡി ഉദ്ഘാടനം ചെയ്തുകാബൂള്‍: അമേരിക്കയും സ്വിസ്റ്റര്‍ലന്‍ഡുമുള്‍പ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേയ്‌ക്കുള്ള  സന്ദര്‍ശനത്തിന്റെ ആദ്യഘട്ടത്തില്‍ അഫ്ഗാനിസ്ഥാനിലെത്തിയ നരേന്ദ്രമോദി ഇന്ത്യയുടെ സാമ്പത്തികസഹായത്തോടെ അഫ്ഗാനിനെ ഹെരാത് പ്രവിശ്യയില്‍ നിര്‍മ്മിച്ച സല്‍മ അണക്കെട്ട് ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും സൗഹൃദത്തിന്റെ പ്രതീകമാണ് ഈ അണക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറ‍ഞ്ഞു.ഈ അണക്കെട്ട് നിര്‍മ്മിച്ചത് കരിങ്കല്ലുകള്‍ കൊണ്ടും സിമന്റ്കൊണ്ടുമല്ല, ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും സൗഹൃദം കൊണ്ടാണെന്നും മോദി പറഞ്ഞു.


ഇന്ത്യയുടെ സാമ്പത്തിക, സാങ്കേതികസഹായത്തോടെ അഞ്ച് വര്‍ഷത്തോളം നീണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് 42 മെഗാവാട്ട് വൈദ്യുതി ഉത്പാദനശേഷിയുള്ള  സല്‍മ ഡാം യാഥാര്‍ഥ്യമാകുന്നത്.

ഇതിനുശേഷം മോദി ഖത്തറിലേയ്‌ക്ക് യാത്ര തിരിച്ചു. ആണവ വിതരണഗ്രൂപ്പില്‍ ഇന്ത്യയ്‌ക്ക് അംഗത്വം നേടുന്നതിനുള്ള ശ്രമം ഊര്‍ജിതമാക്കുക എന്നതാണ് മോദിയുടെ പഞ്ചരാഷ്‌ട്ര സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യം.

അഫ്ഗാനിസ്ഥാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഖത്തര്‍, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് മോഡി സന്ദര്‍ശിക്കുന്നത്.

Read More >>