കോന്നിയില്‍ ദളിത് സ്ത്രീ പീഡനത്തിനിരയായി

മെഡിക്കല്‍ കോളജില്‍ നിര്‍മാണ പണിക്കത്തെിയ യുവാവ് സമീപ പ്രദേശത്ത് വീട്ടില്‍ ഒറ്റക്കു താമസിക്കുകയായിരുന്ന സ്ത്രീയെ ആക്രമിച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവശയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോന്നിയില്‍ ദളിത് സ്ത്രീ പീഡനത്തിനിരയായി

കോന്നി: കോന്നി പെരിങ്ങോട്ടൂരില്‍ അമ്പതുകാരിയായ ദളിത് സ്ത്രീ പീഡനത്തിനിരയായി. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ചോട്ടു എന്ന പ്രദീപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.

മെഡിക്കല്‍ കോളജില്‍ നിര്‍മാണ പണിക്കത്തെിയ യുവാവ് സമീപ പ്രദേശത്ത് വീട്ടില്‍ ഒറ്റക്കു താമസിക്കുകയായിരുന്ന  സ്ത്രീയെ ആക്രമിച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവശയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്ത്രീയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

Read More >>