ജയിലില്‍ അടക്കപ്പെട്ട ദളിത് യുവതികളിലൊരാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെപ്പറ്റി വിവാദ പരാമര്‍ശവുമായി പി. ജയരാജന്‍

കണ്ണൂരില്‍ സിപിഐഎമ്മുകാരുടെ ഭാഗത്തു നിന്നും ജാതിയധിക്ഷേപമുണ്ടായതിനെച്ചൊല്ലി ബ്രാഞ്ച് കമ്മിറ്റി ഓഫിസ് അക്രമിച്ചെന്ന പരാതിയില്‍ സഹോദരി മാരായ ദളിത് പെണ്‍കുട്ടികളെ ജയിലിലടച്ചിരുന്നു. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച പെണ്‍കുട്ടികളിലൊരാള്‍ രാത്രി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

ജയിലില്‍ അടക്കപ്പെട്ട ദളിത് യുവതികളിലൊരാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെപ്പറ്റി വിവാദ പരാമര്‍ശവുമായി പി. ജയരാജന്‍

ജയിലില്‍ അടക്കപ്പെട്ട ദളിത് യുവതികളിലൊരാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെപ്പറ്റി വിവാദ പരാമര്‍ശവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. യുവതി ആത്മഹത്യ ചെയ്യാനായി കഴിച്ചത് പാരസെറ്റാമോള്‍ ഗുളികയാണെന്നും പാരസെറ്റാമോള്‍ ഗുളിക കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോ എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

കണ്ണൂരില്‍ സിപിഐഎമ്മുകാരുടെ ഭാഗത്തു നിന്നും ജാതിയധിക്ഷേപമുണ്ടായതിനെച്ചൊല്ലി ബ്രാഞ്ച് കമ്മിറ്റി ഓഫിസ് അക്രമിച്ചെന്ന പരാതിയില്‍ സഹോദരി മാരായ ദളിത് പെണ്‍കുട്ടികളെ ജയിലിലടച്ചിരുന്നു. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച പെണ്‍കുട്ടികളിലൊരാള്‍ രാത്രി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിലാണ് പി ജയരാജന്റെ പരാമര്‍ശമുണ്ടായത്.

ഇന്നലെ രാത്രി അമിതമായി ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയ അഞ്ജനയെ വീട്ടുകാര്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്ത യുവതി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.