ഞങ്ങള്‍ക്കു നേരെയുള്ള പാര്‍ട്ടി അക്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല: കണ്ണൂരില്‍ സിപിഐഎമ്മിന്റെ പരാതിയില്‍ ജയിലിലടയ്ക്കപ്പെട്ട ദളിത് യുവതികളുടെ പിതാവ് എന്‍ രാജന്‍ നാരദാ ന്യൂസിനോട്

2015 ഡിസംബര്‍ അവസാനവാരത്തില്‍ രാജന്റെ വീടിനു സമീപത്തെ റോഡില്‍ ഷിജിലിന്റെ നേതൃത്വത്തില്‍ മണ്ണിറക്കിയിരുന്നു. തലശ്ശേരി നഗരത്തിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കലര്‍ന്ന മണ്ണായതിനാല്‍ മാലിന്യം വീട്ടു കിണറില്‍ എത്തും എന്ന് പറഞ്ഞു രാജന്‍ പ്രവൃത്തി നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെടുകയും നഗരസഭയില്‍ ഉള്‍പ്പെടെ പരാതി നല്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഷിജിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം തനിക്കെതിരെ പൂര്‍ണമായും തിരിഞ്ഞതെന്നു രാജന്‍ പറയുന്നു.

ഞങ്ങള്‍ക്കു നേരെയുള്ള പാര്‍ട്ടി അക്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല: കണ്ണൂരില്‍ സിപിഐഎമ്മിന്റെ പരാതിയില്‍ ജയിലിലടയ്ക്കപ്പെട്ട ദളിത് യുവതികളുടെ പിതാവ് എന്‍ രാജന്‍ നാരദാ ന്യൂസിനോട്

ജിബിൻ പി സി

കോണ്‍ഗ്രസ് അനുഭാവിയായ എന്‍ രാജന്‍ തലശ്ശേരി മുനിസിപാലിറ്റിയിലെ കണ്ടിജന്റ് ജീവനക്കാരന്‍ ആയിരുന്നു. 2013 ല്‍ വിരമിച്ച ശേഷമാണ് മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തനത്തിലേക്ക് വരുന്നത്. ഈ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ രാജന്‍ തലശ്ശേരി മുനിസിപാലിറ്റിയിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സിപിഐഎം പ്രാദേശിക നേതൃത്വത്തില്‍ ചിലര്‍ തങ്ങള്‍ക്കെതിരായതെന്നു രാജന്‍ പറയുന്നു. സിപിഐഎം പാര്‍ട്ടി ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്‌ഐ തിരുവങ്ങാട് ഈസ്റ്റ് വില്ലേജ് ജോയിന്റ് സെക്രട്ടറിയുമായ എംസി ഷിജിലിന്റെ നേതൃത്വത്തില്‍ താനും കുടുംബവും നിരന്തരമായ ആക്രമണത്തിനു വിധേയരാകേണ്ടി വന്നു എന്നാണ് രാജന്‍ പറയുന്നത്.

എന്നാല്‍ ഷിജിലുമായുള്ള പ്രശ്‌നങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നെന്നും രാജന്‍ പറയുന്നു. രാജന്റെ മകളും ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുമായ അഞ്ജനയും ഷിജിലും സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചവരാണ്.

2015 ഡിസംബര്‍ അവസാനവാരത്തില്‍ രാജന്റെ വീടിനു സമീപത്തെ റോഡില്‍ ഷിജിലിന്റെ നേതൃത്വത്തില്‍ മണ്ണിറക്കിയിരുന്നു. തലശ്ശേരി നഗരത്തിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കലര്‍ന്ന മണ്ണായതിനാല്‍ മാലിന്യം വീട്ടു കിണറില്‍ എത്തും എന്ന് പറഞ്ഞു രാജന്‍ പ്രവൃത്തി നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെടുകയും നഗരസഭയില്‍ ഉള്‍പ്പെടെ പരാതി നല്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഷിജിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം തനിക്കെതിരെ പൂര്‍ണമായും തിരിഞ്ഞതെന്നു രാജന്‍ പറയുന്നു.

ജൂണ്‍ ഒന്നിന് രാജന്‍ വീട്ടിലില്ലാത്തപ്പോള്‍ അദ്ദേഹത്തിന്റെ കിണറിലേക്ക് അയല്‍വാസിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ആയ വ്യക്തി അയാളുടെ പറമ്പിലെ മഴവെള്ളം ചാല് കീറി വിട്ടു എന്നും ഇതിനെ മക്കള്‍ എതിര്‍ത്തതോടെ വലിയ ബഹളമാവുകയും ഷിജില്‍ പ്രശ്‌നത്തില്‍ ഇടപെടുകയും കാര്യങ്ങള്‍ വഷളാവുകയും ചെയ്തുവത്രെ.

ഇളയമകള്‍ രാജന്റെ പേരില്‍ വാങ്ങിയ പുതിയ കാറിനു നേരെ ജൂണ്‍ മൂന്നിന് ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം കല്ലെറിഞ്ഞു. ഇതില്‍ ഷിജിലിനെ മക്കള്‍ നേരില്‍ കണ്ടെന്നു ആരോപിച്ചു ഷിജിലിനും അയല്‍വാസിയായ മറ്റൊരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് നേരെയും രാജന്‍ പോലീസില്‍ പരാതിപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഉണ്ടായ സംഭവ വികാസങ്ങള്‍ ആണ് തന്റെ മക്കള്‍ ജയിലില്‍ കിടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്ന് രാജന്‍ പറയുന്നു.

മുന്‍പ് മാലിന്യം കലര്‍ന്ന മണ്ണ് ഇറക്കിയ സംഭവം മുതല്‍ നടന്ന വിവിധ പ്രശ്‌നങ്ങളില്‍ സിപിഐഎമ്മിന്റെ ബ്രാഞ്ച്, ലോക്കല്‍ തലങ്ങളില്‍ ഉള്ള നേതാക്കള്‍ ഇടപെട്ടു ചര്‍ച്ച ചെയ്ത് രാജനുള്‍പ്പെടെ സമ്മതമായ തീരുമാനങ്ങള്‍ എടുത്തതായും രാജന്‍ പറയുന്നു.

എന്നാല്‍ ജൂണ്‍ എട്ടിന് ഷിജിലും സംഘവും രാജനെ ആക്രമിച്ചു. തുടര്‍ന്ന് രാജന്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍ കഴിയുമ്പോള്‍ സിപിഐഎം തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി സുകുമാരന്‍ രാജനെ ഫോണില്‍ വിളിക്കുകയും സംഭവിച്ചു പോയത് ഒരിക്കലും നടക്കാന്‍ പാടില്ലാത്തത് ആണെന്നു പറയുകയും ചെയ്തതായി രാജൻ പറയുന്നു. ഷിജിലിനെ നേരില്‍ കണ്ടു സംസാരിക്കാന്‍ അയക്കാമെന്നും സുകുമാരന്‍ പറഞ്ഞിരുന്നു എന്നാണ് രാജന്റെ പക്ഷം.