മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ സിപിഐഎം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ദളിത് യുവതികള്‍ ജയിലില്‍ കഴിയുന്നു

കഴിഞ്ഞ ശനിയാഴ്ച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ അഖിലയുടേയും അഞ്ജനയുടേയും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിറകേ ഇവര്‍ സിപിഎം ഓഫീസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കാനെന്നു പറഞ്ഞ് സ്റ്റേഷനില്‍ വിളിപ്പിച്ച യുവതികളെ റിമാന്റ് ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ സിപിഐഎം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ദളിത് യുവതികള്‍ ജയിലില്‍ കഴിയുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ സിപിഐഎം ഓഫീസ് ആക്രമിച്ചെന്ന പരാതിയില്‍ ദളിത് യുവതികളെ കോടതി റിമാന്റ് ചെയ്തു. അഖില(30) അഞ്ജന(25) എന്നീ ദളിത് പെണ്‍കുട്ടികളാണ് ജയിലില്‍ കിടക്കുന്നത്. ഇതില്‍ അഖില കൈക്കുഞ്ഞുമായാണ് ജയിലുള്ളത്.

കഴിഞ്ഞ ശനിയാഴ്ച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ അഖിലയുടേയും അഞ്ജനയുടേയും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിറകേ ഇവര്‍ സിപിഎം ഓഫീസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കാനെന്നു പറഞ്ഞ് സ്റ്റേഷനില്‍ വിളിപ്പിച്ച യുവതികളെ റിമാന്റ് ചെയ്തത്.

ഇവരുടെ പിതാവ് രാജു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. തലശ്ശേരി കുട്ടിമാക്കൂലില്‍ സിപിഎം ബ്രാഞ്ച് ഓഫീസില്‍ അതിക്രമിച്ചുകടന്ന് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു എന്നാണ് യുവതികള്‍ക്കെതിരെയുള്ള കേസ്. കുട്ടിമാക്കൂല്‍ ഡിവൈഎഫ്‌ഐ തിരുവങ്ങാട് മേഖല സെക്രട്ടറിയും സിപിഐഎം അംഗവുമായ ഷിജിനെ ആക്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് യുവതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

എന്നാല്‍ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന തങ്ങളെ ബ്രാഞ്ച് ഓഫീസിലിരുന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അസഭ്യം പറയുകയായിരുന്നുവെന്നും അതു ചോദിക്കാനായി ചെന്നപ്പോള്‍ കൈയേറ്റം ചെയ്തതായും യുവതികള്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതികളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പരിഹാസങ്ങള്‍ കേട്ട് പൊറുതിമുട്ടിയാണ് പ്രതികരിച്ചത് എന്നാണു യുവതികള്‍ പറയുന്നത്.

ഇത് ഒരു ദിവസം മാത്രം സംഭവിച്ച കാര്യമല്ല. നിരന്തരമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങളെ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയാണ്. സഹികെട്ടപ്പോഴാണ് ഇത് ചോദിക്കാന്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്. അവിടെ ഞങ്ങള്‍ക്ക് കിട്ടയത് മര്‍ദ്ദനവും - യുവതികള്‍ പറയുന്നു. തുടര്‍ന്ന് കസേരകൊണ്ട് അടിച്ചെന്നും കുറെ സമയം റോഡില്‍ തടഞ്ഞുവച്ചെന്നും ഇവര്‍ പറയുന്നു.

തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്യാന്‍ ഉത്തരവിട്ടത്. എന്നാല്‍ സാധാരണ കേസെന്ന നിലയില്‍ പരിഗണിക്കേണ്ടതും ജാമ്യം ലഭിക്കേണ്ടതുമായ പരാതിയിലാണ് ഇപ്പോള്‍ പെണ്‍കുട്ടികളെ റിമാൻഡ് ചെയ്തിരിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

Read More >>