ചെര്‍പ്പുളശേരിയില്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്

സംഘര്‍ഷത്തില്‍ ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. മാത്രമല്ല സിപിഐഎം പ്രവര്‍ത്തകരുടെ എട്ട് ബൈക്കുകള്‍ ബിജെപി പ്രവര്‍ത്തകര്‍ കത്തിച്ചു. ശനിയാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്.

ചെര്‍പ്പുളശേരിയില്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്

ചെര്‍പ്പുളശേരി: പാലക്കാട് ചെര്‍പ്പുളശേരി പൊട്ടചിറയില്‍ ബിജെപി പ്രവർത്തകർക്ക് നടത്തിയ ആക്രമണത്തിൽ  ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. മാത്രമല്ല സിപിഐഎം പ്രവര്‍ത്തകരുടെ എട്ട് ബൈക്കുകള്‍ ബിജെപി പ്രവര്‍ത്തകര്‍ കത്തിച്ചു. ശനിയാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്.

സിപിഐഎം പ്രവര്‍ത്തകരുടേയും ബിജെപി പ്രവര്‍ത്തകരുടേയും വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. പരുക്കേറ്റവര്‍ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി സ്ഥലം സന്ദര്‍ശിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Read More >>