കോപ്പ അമേരിക്ക; അമേരിക്കയെ തകര്‍ത്തത് അര്‍ജന്റീന ഫൈനലില്‍

അര്‍ജന്റീനയുടെ എക്കാലത്തെയും ടോപ് സ്‌കോറര്‍ എന്ന റെക്കോര്‍ഡ് തിരുത്തിയ ഗോള്‍ യു.എസ് വവലയില്‍ പതിച്ചത് 32-ാം മിനിറ്റിലായിരുന്നു. ഒരു അത്യുഗ്രന്‍ ഫ്രീകിക്കിലൂടെ ലയണല്‍ മെസി പന്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു. 36-ാം മിനിറ്റില്‍ ആതിഥേയര്‍ ഒരു മുന്നേറ്റം നടത്തിയെങ്കിലും അര്‍ജന്റീനയുടെ പ്രതിരോധത്തില്‍ തട്ടിനിലച്ചു. ഇടവേളയ്ക്ക് കളി നിറുത്തുമ്പോള്‍ 2 - 0 എന്ന നിലയില്‍ മുന്നിലായിരുന്നു അര്‍ജന്റീന.

കോപ്പ അമേരിക്ക; അമേരിക്കയെ തകര്‍ത്തത് അര്‍ജന്റീന ഫൈനലില്‍

ന്യൂയോര്‍ക്ക്: അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും അധികം ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയില്‍ നിന്നും സ്വന്തം പേരിലാക്കിയ ലയണല്‍ മെസി ടീമിനെ ഫൈനലിലേക്കും നയിച്ചു. ഹിഗ്വയിന്റെ ഇരട്ടഗോളുകളുടെയും മെസിയുടെയും ലവെസിയുടെയും ഓരോ ഗോളുകളുടെയും പിന്‍ബലത്തില്‍ ആതിഥേയരായ യു.എസ്.എക്കെതിരെ ശതാബ്ദി കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ആദ്യ സെമി ഫൈനലില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വിജയിച്ച് അര്‍ജന്റീന ഫൈനലില്‍.


കോപ്പയില്‍ അമേരിക്ക ഇതുവരെ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തിയാണ് അര്‍ജന്റീനയ്‌ക്കെതിരെ ഇറങ്ങിയത്. നികോളാസ് ഗൈറ്റന് പകരം ലാവെസി അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. കോച്ച് മാര്‍ട്ടിനോ തന്നില്‍ അര്‍പ്പിച്ച വിശ്വാസം മൂന്നാം മിനിറ്റില്‍ തന്നെ ലവെസി കാത്തു. മെസി നല്‍കിയ പാസ് അമേരിക്കന്‍ പ്രതിരോധം ഭേദിച്ച് ഗോളി ഗുസാനെയും കബളിപ്പിച്ച് ഒരു ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കി. പിന്നീട് ആക്രമണം മറന്ന അമേരിക്ക പ്രതിരോധത്തില്‍ ശ്രദ്ധിക്കുന്നതാണ് കണ്ടത്. യു.എസ് ഗോള്‍ മുഖത്തേക്ക് തുടരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട അര്‍ജന്റീനയുടെ മുന്നേറ്റങ്ങളില്‍ മെസിയുടെ റോള്‍ വ്യക്തമായിരുന്നു. മെക്‌സിക്കോയ്‌ക്കെതിരെ ചിലി ക്വാര്‍ട്ടറില്‍ നടത്തിയ ആക്രമണം പോലെ ഒരുവേള ആതിഥേയര്‍ കൂടുതല്‍ നാണംകെടുമോ എന്ന് പോലും ആരാധകര്‍ ചിന്തിച്ചു.

അര്‍ജന്റീനയുടെ എക്കാലത്തെയും ടോപ് സ്‌കോറര്‍ എന്ന റെക്കോര്‍ഡ് തിരുത്തിയ ഗോള്‍ യു.എസ് വവലയില്‍ പതിച്ചത് 32-ാം മിനിറ്റിലായിരുന്നു. ഒരു അത്യുഗ്രന്‍ ഫ്രീകിക്കിലൂടെ ലയണല്‍ മെസി പന്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു. 36-ാം മിനിറ്റില്‍ ആതിഥേയര്‍ ഒരു മുന്നേറ്റം നടത്തിയെങ്കിലും അര്‍ജന്റീനയുടെ പ്രതിരോധത്തില്‍ തട്ടിനിലച്ചു. ഇടവേളയ്ക്ക് കളി നിറുത്തുമ്പോള്‍ 2 - 0 എന്ന നിലയില്‍ മുന്നിലായിരുന്നു അര്‍ജന്റീന.

രണ്ടാം പകുതിയില്‍ വൊണ്ടേല്‍സ്‌കിക്ക് പകരം കൗമാരക്കാരന്‍ ക്രിസ്റ്റ്യന്‍ പുലിസ്റ്റിക്കിനെ ഇറക്കി അമേരിക്ക പരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 50-ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വയ്ന്റെ വകയായിരുന്നു അടുത്ത ഗോള്‍. അമേരിക്കന്‍ ഡിഫന്‍ഡര്‍ ബ്രൂക്ക്‌സിനെ കബളിപ്പിച്ച് ബോക്‌സിലേക്ക് ഓടിക്കയറിയ ഹിഗ്വയ്ന്‍ പന്ത് ആദ്യം വല ലക്ഷ്യമാക്കി പായിച്ചെങ്കിലും ഗോളി ഗുസാനില്‍ തട്ടി തിരികെ വന്നു. ഈ പന്ത് വീണ്ടും വലയ്ക്കുള്ളിലെത്തിച്ചായിരുന്നു ഹിഗ്വെയ്ന്റെ ഗോള്‍ നേട്ടം.

64-ാം മിനിറ്റില്‍ ലവെസി പരിക്കേറ്റ് പുറത്തുപോയതിനു ശേഷം എറിക് ലാമെലയാണ് പകരക്കാരനായി ഇറങ്ങിയത്. 77-ാം മിനിറ്റിലും 82-ാം മിനിറ്റിലും അര്‍ജന്റീന മുന്നേറ്റം നടത്തിയെങ്കിലും അമേരിക്കന്‍ വല കുലുക്കാനായില്ല. എന്നാല്‍ 88-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ അമേരിക്കന്‍ വല കുലുക്കി ഹിഗ്വയ്ന്‍ ഗോള്‍ പട്ടിക തികച്ചു. അമേരിക്കയുടെ പ്രതിരോധം ഭേദിച്ച് മുന്നേറിയ മെസി നല്‍കിയ പാസ് എളുപ്പത്തില്‍ ഹിഗ്വയ്ന്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു. ഇതോടെ സ്‌കോര്‍: 4 - 0.

കളിയിലേക്ക് തിരിച്ചുവരാന്‍ പിന്നീട് അമേരിക്കയ്ക്ക് കഴിയാതെയായി. ഇതോടെ തുടര്‍ച്ചയായ രണ്ടാം കോപ്പ അമേരിക്ക ഫൈനല്‍ പ്രവേശനം അര്‍ജന്റീനയ്ക്ക് സ്വന്തം. ഒരു ഗോള്‍ നേടുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ചുമലില്‍ ഏറിയാണ് അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശനം. പ്രാഥമിക റൗണ്ടില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടാതിരുന്നിട്ടും അര്‍ജന്റീന ടൂര്‍ണമെന്റില്‍ ഇതുവരെ നേടിയ 18 ഗോളുകളില്‍ ഒമ്പതിലും മെസിയുടെ കൈയൊപ്പുണ്ടായിരുന്നു.

അഞ്ചു ഗോള്‍ അടിക്കുകയും നാലു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത മെസിയിലൂടെ 23 വര്‍ഷമായി പ്രധാന ടൂര്‍ണമെന്റൊന്നും ജയിച്ചില്ലെന്ന നാണക്കേട് കൂടി തിരുത്തിക്കുറിക്കുമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റൈന്‍ ആരാധകര്‍. 4-4-2 എന്ന ലൈനപ്പിലായിരുന്നു അമേരിക്ക സെമിയില്‍ ഇറങ്ങിയത്. ഇതേസമയം, 4-3-3 എന്ന ലൈനപ്പിലായിരുന്നു അര്‍ജന്റീന.
അേേമരവാലിെേ മൃലമ

Read More >>