കോപ്പ അമേരിക്ക; പെറുവിന് വിജയം

ഏകപക്ഷീയമായ ഒരു ഗോളിനാണ് പെറു വിജയിച്ചത്.

കോപ്പ അമേരിക്ക; പെറുവിന് വിജയംകോപ്പ അമേരിക്ക ഫുട്ബോളില്‍ പെറുവിന് വിജയം. ഹെയ്‌ത്തിക്കെതിരെ ജോസ് പൗളോ ഗെറീറോ നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് പെറു വിജയിച്ചത്.

രണ്ടാം പകുതിയില്‍ അറുപത്തിയൊന്നാം മിനിട്ടിലായിരുന്നു പൗളോ ഗെറിറോയുടെ വിജയഗോള്‍ പിറന്നത്. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ മൂന്നു പോയിന്റുമായി പെറു ഒന്നാമതാണ്.


ഫുട്ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രസീല്‍- ഇക്വഡോര്‍ പോരാട്ടം ഇന്നാണ്.