കോപ അമേരിക്ക; ചിലിയോട് പകരം വീട്ടി അര്‍ജന്റീന

മെസിയില്ലെങ്കിലും കഴിഞ്ഞ വര്‍ഷം കോപ്പ ഫൈനലിലേറ്റ തോല്‍വിക്ക് ചിലിയോട് അര്‍ജന്റീന കണക്കുതീര്‍ത്തു.

കോപ അമേരിക്ക; ചിലിയോട് പകരം വീട്ടി അര്‍ജന്റീന

മെസിയില്ലെങ്കിലും കഴിഞ്ഞ വര്‍ഷം കോപ്പ ഫൈനലിലേറ്റ തോല്‍വിക്ക് ചിലിയോട് അര്‍ജന്റീന കണക്കുതീര്‍ത്തു.

കോപ്പ അമേരിക്ക ഫുട്‌ബോളിലെ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കി അര്‍ജന്റീന ജയത്തോടെ തുടങ്ങി.

ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയില്‍ എയ്ഞ്ചല്‍ ഡി മരിയയിലൂടെ ഗോള്‍ വേട്ട തുടങ്ങിയ അര്‍ജന്റീന എവര്‍ ബനേഗയിലൂടെ വിജയമുറപ്പിച്ച രണ്ടാം ഗോളും നേടി.

കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയിരിക്കെ പകരക്കാരന്‍ ഫണ്‍സാലിയഡയിലൂടെ ഒരു ഗോള്‍ മടക്കിയ ചില തോല്‍വിഭാരം കുറച്ചു.

Read More >>