കോപ്പ അമേരിക്ക; ബ്രസീലിന് സമനില

കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഇക്വഡോറിനെതിരെ ബ്രസീലിന് ഗോൾരഹിത സമനിലയിൽ.

കോപ്പ അമേരിക്ക; ബ്രസീലിന് സമനില

ലൊസാഞ്ചൽസ്:കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഇക്വഡോറിനെതിരെ ബ്രസീലിന് ഗോൾരഹിത സമനില.

ഇന്നലെ ഇക്വഡോര്‍ ടീമാണ് മഞ്ഞ ജേഴ്സിയണിഞ്ഞു കളത്തില്‍ ഇറങ്ങിയത്. കളിയുടെ അറുപത്തഞ്ചാം മിനിറ്റിട്ടില്‍ ഇടതുവിങ്ങിൽനിന്ന് ഇക്വഡോർ താരം മിലർബൊലാനയുടെ ക്രോസ് പിടിക്കാനൊരുങ്ങിയ ബ്രസീൽ ഗോൾകീപ്പർ അലിസനു പിഴച്ചു. പന്ത് കൈക്കുള്ളിലൂടെ ചോർന്നു വലയിലെത്തി. എന്നാൽ റഫറി ജൂലിയോ ബസ്കുനയുടെ തീരുമാനം അതു ഗോളല്ലെന്നായിരുന്നു. മിലർബൊലാന ക്രോസെടുക്കും മുൻപ് പന്തു പുറത്തുപോയിരുന്നുവെന്നാണു റഫറിമാരുടെ സംഘം വിധിയെഴുതിയത്. പിന്നീട് റീപ്ലേകളില്‍ റഫറിയുടെ ഈ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടുവെങ്കിലും അപ്പോഴേക്കും കളി സമനില ഉറപ്പിച്ചുകഴിഞ്ഞിരുന്നു.
സമനിലയായെങ്കിലും കളിയിൽ ബ്രസീൽ തികഞ്ഞ മേധാവിത്വം പുലർത്തി. പാസുകളുടെ കാര്യത്തിൽ 647 വിജയകരമായ പാസുകൾ ബ്രസീൽ കൈമാറിയപ്പോൾ ഇക്വഡോറിനു കൈമാറാനായത് 272 എണ്ണം മാത്രം.

Read More >>