കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറ മാറ്റമാവശ്യപ്പെട്ട് യുവ നേതാക്കന്മാര്‍

എകെ ആന്റണി അടക്കമുള്ള നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസിന്റെ യുവരക്തം.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറ മാറ്റമാവശ്യപ്പെട്ട്  യുവ നേതാക്കന്മാര്‍

തിരുവനന്തപുരം: എകെ ആന്റണി അടക്കമുള്ള നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസിന്റെ യുവരക്തം.

നേതൃത്വത്തിൽ തലമുറ മാറ്റം വേണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടപ്പോൾ സുധീരന്‍ മാറണമെന്ന് എംഎം ഹസനും കെ സുധാകരനും തുറന്നടിച്ചു.  നേതൃത്വം അഴിമതിക്കാരാണെന്നും വിശ്വാസ്യതയില്ലെന്നും മതേരമുഖവുമില്ലെന്നും പറഞ്ഞ വി.ഡി.സതീശന്‍ സംസ്ഥാന കോണ്‍ഗ്രസിൽ തലമുറ മാറ്റം വേണമെന്നും ഉമ്മന്‍ ചാണ്ടി –ചെന്നിത്തല-സുധീരന്‍ നേതൃത്വത്തെ ഉന്നമിട്ടുകൊണ്ട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അവസാന കാലത്തെ വിവാദ ഉത്തരവുകളും കെ.പി.സി.സി നേതൃത്വം തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൽ വരുത്തിയ വീഴ്ചയാണ് തോല്‍വിക്ക് പ്രധാന കാരണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു .

തോല്‍വിക്ക് കാരണം സര്‍ക്കാരിലെ അഴിമതിയാണെന്നും സോളാര്‍ വിവാദത്തിന് ഉത്തരവാദി ഉമ്മൻ ചാണ്ടിയാണെന്നും ദേശീയ നേതൃത്വത്തെ ഒന്നിനും കൊള്ളില്ലെന്നുംവരെ യോഗത്തില്‍ വിമര്‍ശനങ്ങളുമുയര്‍ന്നു.