വാഹനങ്ങൾക്ക് പ്രകൃതിവാതകം; കൊച്ചിയിൽ ആദ്യം പിന്നീട് തിരുവനന്തപുരത്തും കോഴിക്കോടും

വാഹനങ്ങൾക്ക് പ്രകൃതിവാതകം ഉപയോഗിക്കുന്ന പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ ദിവസം ട്രാൻസ്‌പോർട്ട് കമ്മീഷണർ ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ധാരണയായത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ പ്രകൃതിവാതകം (സിഎൻജി, കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ലഭ്യമാകുക. ഇതിൽ ആദ്യഘട്ടം കൊച്ചിയിൽ ആറുമാസത്തിനകം പൂർത്തിയാകും.

വാഹനങ്ങൾക്ക് പ്രകൃതിവാതകം; കൊച്ചിയിൽ ആദ്യം പിന്നീട് തിരുവനന്തപുരത്തും കോഴിക്കോടും

കൊച്ചി: വാഹനങ്ങൾക്ക് പ്രകൃതിവാതകം ഉപയോഗിക്കുന്ന പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ ദിവസം ട്രാൻസ്‌പോർട്ട് കമ്മീഷണർ ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ധാരണയായത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ പ്രകൃതിവാതകം (സിഎൻജി, കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ലഭ്യമാകുക. ഇതിൽ ആദ്യഘട്ടം കൊച്ചിയിൽ ആറുമാസത്തിനകം പൂർത്തിയാകും.

സംസ്ഥാനത്ത് ആദ്യം സിഎൻജി ലഭ്യമാകുക കളമശേരി പത്തടിപ്പാലത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ ബാങ്കിലാണ്. പത്തടിപ്പാലത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ ബങ്കിലാണ് സിഎൻജി ലഭ്യമാകുക. പുതുവൈപ്പ് എൽഎൻജി ടെർമിനലിൽ നിന്നുള്ള പ്രകൃതിവാതകം ഗ്യാസ് അതോരിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) മുഖേനയാണ് ഇന്ത്യൻ ഓയിൽ- അദാനി ലിമിറ്റഡിന് ലഭിക്കുന്നത്.


അദാനി ഇന്ത്യൻ ഓയിൽ- അദാനി ഗ്യാസ് സംയുക്ത സംരംഭമായ ഇന്ത്യൻ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് കൊച്ചിയിൽ സിഎൻജി വിതരണം ചെയ്യാനുള്ള ലൈസൻസ് ലഭ്യമായിരിക്കുന്നത്. ഇവർ തന്നെയാണോ മറ്റ് നഗരങ്ങളിലും സിഎൻജി വിതരണം എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല.

സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനത്തിന്റെ ഭാഗമായും ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധികളുടെയും പശ്ചാത്തലത്തിലാണ് സിഎൻജി വ്യാപകമായി ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചത്. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ ത്വരിതഗതിയിലാണ് നടക്കുന്നത്.

ഈ മൂന്ന് നഗരങ്ങളിലേയും നഗരസഭാ പരിധിക്കുള്ളിലെ വാഹനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ സിഎൻജി ബാധകമാക്കാൻ പോകുന്നത്. മൂന്ന് നഗരങ്ങളിലേയും പൊതുഗതാഗത വാഹനങ്ങളായ സിറ്റി ബസ്, ഓട്ടോറിക്ഷകൾ, ടാക്‌സികൾ മുതലായവയ്ക്ക് സിഎൻജി ബാധകമാക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

പുതുവൈപ്പിൻ സിഎൻജി ടെർമിനിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പത്തടിപ്പാലത്തുള്ള പ്രധാനവാതക നിലയത്തിലേക്ക് സിഎൻജി പൈപ്പ്‌ലൈൻ വഴി ബന്ധിപ്പിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ കൊച്ചിയിലെ അഞ്ച് പമ്പുകളിൽ സിഎൻജി ലഭ്യമാകും. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ വാതക സ്‌റ്റേഷനുകളിലേക്ക് ദ്രവീകരിച്ച വാതകം ക്രയോജനിക് ടാങ്കറുകളിൽ എത്തിച്ചാവും വിതരണം ചെയ്യുക. അതേസമയം ക്രയോജനിക്ക് ടാങ്കറുകൾ നിർമ്മിക്കാനുള്ള കാലതാമസം ഇരുനഗരങ്ങളിലേയും സിഎൻജി വിതരണം വൈകിക്കുമെന്ന ആശങ്കയുണ്ട്.

നിലവിലുള്ള പെട്രോൾ പമ്പുകളിൽ തന്നെയാണ് സിഎൻജി വിതരണവും ചെയ്യുന്നത്. അതുകൊണ്ടുതന്നെ അധിക സാമ്പത്തികഭാരം ഉണ്ടാകില്ല. പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി നടപ്പിലാക്കിയാൽ രണ്ടാംഘട്ടമായി കണ്ണൂർ, കൊല്ലം, തൃശൂർ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കെഎസ്ആർടിസി ബസുകൾ സിഎൻജിലേക്ക് മാറ്റുമെന്നാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ വ്യക്തമാക്കുന്നത്. മൂന്ന് ലക്ഷം മുതൽ പത്ത് ലക്ഷം വരെയാണ് സിഎൻജിലേക്ക് മാറുന്നതിന് വരുന്ന ചിലവ്.

2001ലാണ് വാഹനങ്ങളിൽ പെട്രോളിയം ഗ്യാസ് ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. കഴിഞ്ഞ വർഷമാണ് പ്രകൃതിവാതകം ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്ന വാഹനങ്ങൾ നിർമ്മിക്കാൻ കേന്ദ്രം അനുമതി നൽകിയത്.

Story by
Read More >>