മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റി

മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റി.

മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റി

തിരുവനന്തപുരം: പാളയം എകെജി സെന്‍ററിനടുത്തെ ഫ്ലാറ്റില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറി.

ഭാര്യ കമലയ്‌ക്കും മകള്‍ വീണയ്‌ക്കും പേരക്കുട്ടിക്കുമൊപ്പം ക്ലിഫ്ഹൗസില്‍ നിന്നെടുത്ത ചിത്രം മുഖ്യമന്ത്രി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തോപ്പോഴാണ് വിവരം പുറം ലോകമറിയുന്നത്.

പുതിയ മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിനു മുന്നോടിയായി വലിയ മിനുക്ക്‌പണികള്‍ ഒന്നും ക്ലിഫ് ഹൌസില്‍ നടത്തിയില്ല. നന്നായൊന്ന് വെള്ളപൂശി അടുക്കളയും മുറികളുമെല്ലാം വൃത്തിയാക്കുക മാത്രമാണ് ആകെ ചെയ്തത്.

Read More >>