കൊളംബിയയെ തകര്‍ത്ത് ചിലി കോപ്പ അമേരിക്ക ഫൈനലില്‍

നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് യോജിച്ച കളിയാണ് ചിലി സെമിയില്‍ പുറത്തെടുത്തത്. കളിയുടെ തുടക്കത്തില്‍ തന്നെ രണ്ട് ഗോള്‍ നേടിയ ചിലിയുടെ മുന്നേറ്റം കണ്ട കാണികള്‍ ഒരു നിമിഷം മെക്സിക്കോയ്ക്കെതിരെയുള്ള ക്വാര്‍ട്ടര്‍ ആവര്‍ത്തിക്കുമോ എന്ന് ശങ്കിച്ചു. പരാജയം അറിയാതെ മുന്നേറിയ മെക്സിക്കോയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചിലി സെമിയിലെത്തിയത്.

കൊളംബിയയെ തകര്‍ത്ത് ചിലി കോപ്പ അമേരിക്ക ഫൈനലില്‍

കൊളംബിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്‍മാരായ ചിലി ശതാബ്ദി കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഏഴാം മിനിറ്റിലും 11-ാം മിനിറ്റിലും ചിലി നേടിയ ഗോളുകള്‍ക്ക് പകരം വീട്ടാന്‍ പിന്നീട് നിശ്ചിത സമയം തീരുന്നത് വരെയും കൊളംബിയയുടെ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞില്ല.
ഇതിനിടെ 41-ാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡ് വാങ്ങിയ കാര്‍ലോസ് സാഞ്ചെസ് 57-ാം മിനിറ്റില്‍ മറ്റൊരു മഞ്ഞക്കാര്‍ഡ് കൂടി വാങ്ങിയതോടെ പുറത്തേക്ക് വഴിയൊരുങ്ങി. പിന്നീട് പത്തു പേരുമായി കളിച്ച കൊളംബിയക്ക് ഗോള്‍ മടക്കുകയെന്നത് അസാദ്ധ്യവുമായി. നൂറാമത് കോപ്പയുടെ സെമിയില്‍ നിന്നും കണ്ണീരണിഞ്ഞ് ഇതോടെ കൊളംബിയ പുറത്ത്.

നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് യോജിച്ച കളിയാണ് ചിലി സെമിയില്‍ പുറത്തെടുത്തത്. കളിയുടെ തുടക്കത്തില്‍ തന്നെ രണ്ട് ഗോള്‍ നേടിയ ചിലിയുടെ മുന്നേറ്റം കണ്ട കാണികള്‍ ഒരു നിമിഷം മെക്സിക്കോയ്ക്കെതിരെയുള്ള ക്വാര്‍ട്ടര്‍ ആവര്‍ത്തിക്കുമോ എന്ന് ശങ്കിച്ചു. പരാജയം അറിയാതെ മുന്നേറിയ മെക്സിക്കോയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചിലി സെമിയിലെത്തിയത്.

ഏഴാം മിനിറ്റിലാണ് ചാള്‍സ് അരാഗ്വിസ് കൊളംബിയക്കെതിരെ ആദ്യ ഗോള്‍ നേടിയത്. കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ക്വാര്‍ഡ്രഡോ അലക്ഷ്യമായി സ്വന്തം പെനാല്‍റ്റി ബോക്സിലേക്ക് നല്‍കിയ പന്ത് തട്ടിയെടുത്ത് അരാഗ്വിസ് വലയിലാക്കുകയായിരുന്നു. 11-ാം മിനിറ്റില്‍ ഫ്യൂസന്‍ലിഡയുടെ വകയായിരുന്നു അടുത്ത ഗോള്‍. ചിലി ഗോള്‍ ഗോള്‍ കീപ്പര്‍ ബ്രാവോ നീട്ടി നല്‍കിയ പന്ത് സാഞ്ചെസ് പോസ്റ്റിലേക്ക് പായിച്ചെങ്കിലും തിരികെ വന്നു. ഈ പന്ത് ആറു വാര അകലെ നിന്ന ഫ്യൂസന്‍ലിഡ വലയിയാക്കുകയായിരുന്നു. 15-ാം മിനിറ്റില്‍ സാഞ്ചെസ് മറ്റൊരു മുന്നേറ്റം നടത്തിയെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.

ഒമ്പതു മിനിറ്റുകള്‍ക്ക് ശേഷം ജയിംസ് റോഡ്രിഗസും റോജര്‍ മാര്‍ട്ടിനെസും ചേര്‍ന്ന് നടത്തിയ കൊളംബിയന്‍ മുന്നേറ്റം ചിലി ഗോളി ബ്രാവോ നിഷ്പ്രഭമാക്കി. പിന്നീട് കൊളംബിയ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളി ബ്രാവോയില്‍ തട്ടിത്തെറിച്ചു. 57-ാം മിനിറ്റില്‍ കാര്‍ലോസ് സാഞ്ചെസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തു പേരായി ചുരുങ്ങിയ കൊളംബിയയുടെ ആക്രമണമുനയൊടിഞ്ഞു. എന്നിട്ടും ജയിംസ് റോഡ്രിഗസിലൂടെ ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. ഇതോടെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ച് ചിലി ഫൈനലിലേക്ക്. ഫൈനലില്‍ അര്‍ജന്റീന ആണ് ചിലിയുടെ എതിരാളികള്‍.

Story by