ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സന്‍ റിമാന്റില്‍

ഏപ്രില്‍ 20 നാണ് ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ചിക്കുവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ തൊട്ടടുത്ത ഫ്ളാറ്റിലെ പാകിസ്താനിയെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സന്‍ റിമാന്റില്‍

ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സന്‍ റിമാന്റില്‍. ഒമാന്‍ റോയല്‍ പോലീസാണ് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ലിന്‍സനെ റിമാന്റ് ചെയ്തിരിക്കുന്നത്.

ഏപ്രില്‍ 20 നാണ് ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ചിക്കുവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ തൊട്ടടുത്ത ഫ്ളാറ്റിലെ പാകിസ്താനിയെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

ലിന്‍സന്റെ വിരല്‍പ്പാടുകള്‍ മാത്രമാണ് ചിക്കുവിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. ഇതാണ് പോലീസ് അന്വേഷണം ലിന്‍സനെതിരെ തിരിയാന്‍ കാരണം. അതേസമയം, ചിക്കുവിന്റെ ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ ലിന്‍സനില്‍ നിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Story by
Read More >>