ദളിത് യുവതികളെ ജയിലില്‍ അടച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂരില്‍ ദളിത് യുവതികളെ ജയിലില്‍ അടച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തെ കുറിച്ച് മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെട്ട് സ്ഥലം സന്ദര്‍ശിച്ചത് ബിജെപി സംഘം എന്ന നിലയിലാണ്. വനിത കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ടത് ആ രീതിയില്‍ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദളിത് യുവതികളെ ജയിലില്‍ അടച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കണ്ണൂരില്‍ ദളിത് യുവതികളെ ജയിലില്‍ അടച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തെ കുറിച്ച് മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെട്ട് സ്ഥലം സന്ദര്‍ശിച്ചത് ബിജെപി സംഘം എന്ന നിലയിലാണ്. വനിത കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ടത് ആ രീതിയില്‍ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ പാത വികസനത്തിനു കേന്ദ്രത്തിന്റെ ഇളവു ലഭിച്ചതായി  മുഖ്യമന്ത്രി പറഞ്ഞു . 60 ശതമാനം  ഭൂമി ഏറ്റെടുത്താല്‍ പണി തുടങ്ങാമെന്നും കേന്ദ്രത്തിന്റെ ഉറപ്പു നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഏറെ കാലമായി കേരളം കാത്തിരിക്കുന്ന ആള്‍ ഇന്ത്യ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍ ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ആരംഭിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സഹായത്തിനുള്ള അപേക്ഷ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

വിഎസ് അച്യുതാനന്ദന്റെ ക്യാബിനറ്റ് പദവിയെ കുറിച്ച്  സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശങ്ങളൊന്നും വന്നിട്ടില്ലെന്നും നിര്‍ദേശങ്ങള്‍ വന്നാല്‍ പ്രതികരിക്കാം എന്നും പിണറായി പറഞ്ഞു. വിഎസിന്റെ സേവനം എങ്ങനെ വിനിയോഗിക്കണം എന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Read More >>