ഇനി ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കില്ല

കൈരളി - പീപ്പിൾ ടി വി യുടെ ന്യൂസ് കൺസൽറ്റന്റ് സ്ഥാനത്തു നിന്നും ചെറിയാന്‍ ഫിലിപ്പ് വിരമിച്ചു

ഇനി ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കില്ല

തിരുവനന്തപുരം:  കൈരളി - പീപ്പിൾ ടി വി യുടെ ന്യൂസ് കൺസൽറ്റന്റ് സ്ഥാനത്തു നിന്നും ചെറിയാന്‍ ഫിലിപ്പ് വിരമിച്ചു. ചാനലുമായി നിലനിന്നിരുന്ന അഞ്ചു വര്‍ഷത്തെ കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ചെറിയാന്‍ ഫിലിപ്പ് ചാനലില്‍ നിന്നും വിട പറയുന്നത്. ഇതേ തുടര്‍ന്ന് ചാനലില്‍ പ്രക്ഷേപണം ചെയ്തു വന്നിരുന്ന 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പംക്തിയും നിർത്തുകയാണ് എന്ന് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.


ഇനിമേൽ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 6 വരെ എ കെ ജി സെന്ററിൽ ഉണ്ടായിരിക്കുമെന്നും സെൽഫോൺ നമ്പറിൽ മാറ്റമില്ലയെന്നും അറിയിച്ചു കൊണ്ടാണ് അദ്ദേഹം പോസ്റ്റ്‌ ഉപസംഹരിക്കുന്നത്.

ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം