ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; ഇന്ത്യക്ക് വെള്ളി

ഓസ്ട്രേലിയ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1നാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; ഇന്ത്യക്ക് വെള്ളി

ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യക്ക് പരാജയം. ഓസ്ട്രേലിയ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1നാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇതാദ്യമായാണ് ഇന്ത്യ വെള്ളി മെഡല്‍ നേടുന്നത്. എന്നാല്‍ പതിനാലാം തവണയാണ് ഓസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫിയില്‍ ജേതാക്കളാകുന്നത്.

ബുധനാഴ്ച നടന്ന മത്സരത്തില്‍ ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു (4-2). തുടര്‍ന്ന് നടന്ന ബ്രിട്ടന്‍-ബെല്‍ജിയം മത്സരം സമനിലയിലായതോടെയാണ് (3-3) ഇന്ത്യ ഫൈനലില്‍ എത്തിയത്.

Read More >>