ചാംപ്യന്‍സ് ട്രോഫി; ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍

അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പില്‍ മല്‍സരിക്കും.

ചാംപ്യന്‍സ് ട്രോഫി;  ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍



അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പില്‍ മല്‍സരിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കും ശ്രീലങ്കയ്‌മാണ് ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുകള്‍. ഗ്രൂപ്പ് എയില്‍ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ആതിഥേയരായ ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകളാണ് മല്‍സരിക്കുന്നത്.


നിലവിലെ ജേതാക്കളായ ഇന്ത്യയുടെ ആദ്യ മല്‍സരം 2017 ജൂണ്‍ നാലിന് പാകിസ്ഥാനെതിരെയാണ്. എഡ്‍ജ്ബാസ്റ്റണിലാണ് ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം. ജൂണ്‍ എട്ടിന് ശ്രീലങ്കയ്ക്കെതിരെയും ജൂണ്‍ 11ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുമാണ് ഇന്ത്യയുടെ മറ്റ് മല്‍സരങ്ങള്‍.

ഐസിസി നടത്തുന്ന പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്ലെല്ലാം ഇന്ത്യയെയും പാക്കിസ്ഥാനെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിക്കാറുണ്ടെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവ് റിച്ചാര്‍ഡ്സണ്‍. അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലും ഇന്ത്യാ, പാക് ടീമുകളെ ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് ഡേവ്  റിച്ചാര്‍ഡ്സണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2013ലാണ് ഒടുവില്‍ ചാംപ്യന്‍സ് ട്രോഫി നടന്നത്. ഇത്തവണ എട്ടു ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിയില്‍ മല്‍സരിക്കുന്നത്. 18 ദിവസമായി നടക്കുന്ന ടൂര്‍ണമെന്റില്‍ 15 മല്‍സരങ്ങളാണുള്ളത്. ഓവല്‍, എ‍ഡ്ജ്ബാസ്റ്റണ്‍, കാര്‍ഡിഫ് എന്നീ മൂന്നു വേദികളിലായാണ് മല്‍സരം നടക്കുന്നത്.

ജൂണ്‍ ഒന്നിന് ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ജൂണ്‍ 14, 15 തീയതികളില്‍ സെമിഫൈനലും ജൂണ്‍ 18ന് ഓവലില്‍ ഫൈനലും നടക്കും.

Read More >>