പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ പീതാംബരക്കുറുപ്പിനെ നാളെ കേന്ദ്ര അന്വേഷണ സംഘം ചോദ്യം ചെയ്യും

കളക്ടര്‍ അനുമതി നല്‍കാന്‍ വിസമ്മതിച്ച പുറ്റിങ്ങല്‍ വെടിക്കെട്ടിന് പിതാംബരക്കുറുപ്പിന്റെ ഇടപെടലുണ്ടായെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ പീതാംബരക്കുറുപ്പിനെ നാളെ കേന്ദ്ര അന്വേഷണ സംഘം ചോദ്യം ചെയ്യും

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ പീതാംബരക്കുറുപ്പിനെ നാളെ കേന്ദ്ര അന്വേഷണ സംഘം ചോദ്യം ചെയ്യും. കളക്ടര്‍ അനുമതി നല്‍കാന്‍ വിസമ്മതിച്ച പുറ്റിങ്ങല്‍ വെടിക്കെട്ടിന് പിതാംബരക്കുറുപ്പിന്റെ ഇടപെടലുണ്ടായെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

നേരത്തെ വെടിക്കെട്ടിന് അനുമതി വാങ്ങി നല്‍കാമെന്ന് ക്ഷേത്രഭാരവാഹികള്‍ക്ക് വാഗ്ദാനം നല്‍കിയെന്ന് മൊഴിയുണ്ടായിരുന്നു. കളക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ട് നടത്തിയതിന് പിന്നില്‍ പീതാംബരക്കുറുപ്പിന്റെ ഇടപെടലുണ്ടായെന്ന് ക്ഷേത്രകമ്മിറ്റി അംഗങ്ങളും മൊഴി നല്‍കിയിരുന്നു.