സീരിയലുകളിലൂടെ ഇനി എന്തും കാണിക്കാമെന്ന ചാനലുകളുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി; സിനിമയിലേതുപോലെ സീരിയലുകള്‍ക്കും സെന്‍സറിങ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം

സംസ്ഥാനത്ത് പ്രക്ഷേപണം ചെയ്യുന്ന പല സീരിയലുകളുടെയും ഉള്ളടക്കം സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. കുടുംബസമേതമിരുന്ന് കാണുന്നതിന് പല സീരിയലുകള്‍ക്കും നിലവാരമില്ലെന്നും പല സീരിയലുകളും തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതാണെന്നുമാണ് പരാതികളില്‍ ഉയര്‍ന്നു വന്നിട്ടുള്ളത്.

സീരിയലുകളിലൂടെ ഇനി എന്തും കാണിക്കാമെന്ന  ചാനലുകളുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി; സിനിമയിലേതുപോലെ സീരിയലുകള്‍ക്കും സെന്‍സറിങ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം

സംസ്ഥാനത്ത് സീരിയലുകളിലൂടെ ഇനി എന്തും കാണിക്കാമെന്ന ചാനലുകളുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. സിനിമയിലേതുപോലെ സീരിയലുകള്‍ക്കും സെന്‍സറിങ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു.

സിനിമകളിലേതുപോലെ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകള്‍ക്കും സെന്‍സറിങ് ഏര്‍പ്പെടുത്തുവാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിനായി സീരിയലുകള്‍ക്ക് സെന്‍സര്‍ബോര്‍ഡ സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അനുകൂല തീരുമാനത്തിനായി സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയത്.


13499675_1267855766558235_240341485_o

സംസ്ഥാനത്ത് സംപ്രേഷണം ചെയ്യുന്ന പല സീരിയലുകളുടെയും ഉള്ളടക്കം സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. കുടുംബസമേതമിരുന്ന് കാണുന്നതിന് പല സീരിയലുകള്‍ക്കും നിലവാരമില്ലെന്നും പല സീരിയലുകളും തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതാണെന്നുമാണ് പരാതികളില്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. ഇതു സംബന്ധിച്ച് സെന്‍സര്‍ ബോര്‍ഡ് രൂപീകരിച്ച് സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കണമെന്നാണ് സംസ്ഥാനത്തിന്റെ അഭിപ്രായം.